Home
കേരളഫാര്‍മര്‍

May 2008

S M T W T F S
    123
45678910
11121314151617
18192021222324
25262728293031

Page Summary

Syndicate

RSS Atom
Powered by LiveJournal.com

May. 7th, 2008

കേരളഫാര്‍മര്‍

Testing

ഇത് ഞാന്‍ ആദ്യമായി ഫെയിസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചത്.

May. 1st, 2008

കേരളഫാര്‍മര്‍

Foss (Free open source software) time in India

The world is moving towards free and open source software, cost being the primary advantage. In India, Kerala stands out as an example. What are the chances in other parts of the country?

Read more online >>
http://www.downtoearth.org.in/cover_nl.asp?mode=3

COURTESY DOWN TO EARTH

February 27-March 10, 2008. As the Secondary School Leaving Certificate (Class x) exams unfold across government schools in Kerala, students appearing for ‘it Practicals’ key in their answers into a computer that runs on foss, acronym for free and open source software. These students are comfortable with foss usage. As 13-year-old Nalin Sathya, who will sit for these exams next year, puts it, “The system is very easy to use and I can now use it even without seeing the monitor. Python programming language is very easy. I am trying to learn it.” Read more >>


The Left Democratic Party (ldf), then in opposition, took up cudgels. It berated Microsoft for the raids, and for derailing friends. Kerala State Teachers Association (ksta) in collaboration with the Free Software Foundation began a campaign to sensitize teachers on the costs and restrictions of proprietary software, and to encourage schools to shift to open source software. Read more >>


When we buy a proprietary software, we are only buying the licence to use it under certain conditions. The conditions of use are explicitly laid out in the end user licence agreement.

But very few of us go through the elaborate licence agreement because it doesn’t make much of a difference to a non-technical user (who is not into programming, for example). The licence agreement prohibits users from taking a part of the software to study how it works, modify, improve or even copy it. Read more >>

Kerala’s conversion comes at a time when free and open source software (foss) acceptance is upscaling. Consider, first, other states. As early as 2002, Madhya Pradesh introduced foss in its e-governance (Gyandoot) and computer-enabled school education (Headstart) initiatives. Read more >>


While about 65 per cent of servers use foss, about 90 per cent of personal computer users still use Microsoft in India,” says Sunil Abraham, director of Mahiti, a small-scale software enterprise in Bangalore, pointing to a skew in the culture of computer use. What explains it? “It is still difficult to get services for such a software. Read more >>

Apr. 23rd, 2008

കേരളഫാര്‍മര്‍

സാമൂഹ്യ ജഡതയെ മറികടക്കല്

Overcoming Social Inertia(http://www.gnu.org/philosophy/social-inertia.html)
by Richard Stallman
Translation: Santhosh Thottingal


ഒരു പി.സി സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാറാക്കിയ ഗ്നൂവിന്റെയും ലിനക്സിന്റെയും സംയോഗം നടന്നിട്ടു് 15 കൊല്ലങ്ങള്‍ കടന്നുപോയിരിക്കുന്നു. ഇക്കാലത്തിനിടയ്ക്കു് നാം വളരെ മുന്നോട്ടു പോയിരിക്കുന്നു. ഗ്നു/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഒരു ലാപ്‌ടോപ്പ്  ഇപ്പോള്‍ നിങ്ങള്‍ക്കു് ഒന്നിലധികം ഹാര്‍ഡ്‌വെയര്‍ വിതരണക്കാരില്‍ നിന്നു വാങ്ങാം. ഈ സിസ്റ്റങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രമല്ലെങ്കിലും. പരിപൂര്‍ണ്ണ വിജയത്തില്‍ നിന്നും നമ്മെ തടയുന്നതെന്തു്?

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ  വിജയകാഹളത്തിനു തടസ്സമായിനില്‍ക്കുന്നതു് സാമൂഹ്യ ജഡത്വമാണു്.  നിങ്ങളിതു പല രീതിയില്‍
തീര്‍ച്ചയായും കണ്ടിരിക്കും. പല വ്യാവസായിക വെബ്സൈറ്റുകളും വിന്‍ഡോസുപയോഗിച്ചു മാത്രമേ ഉപയോഗിയ്ക്കാനാവൂ. ബിബിസിയുടെ ഐപ്ലേയര്‍ 'ഹാന്‍ഡ്കഫ്‌വെയര്‍' വിന്‍ഡോസില്‍ മാത്രം ഓടുന്നതാണു്. സ്വാതന്ത്ര്യത്തെക്കാള്‍ താത്ക്കാലിക സൌകര്യങ്ങള്‍ നിങ്ങള്‍
വിലമതിക്കുകയാണെങ്കില്‍ വിന്‍ഡോസുപയോഗിക്കാന്‍ ഈ കാരണങ്ങള്‍ മതി. പല കമ്പനികളും വിന്‍ഡോസുപയോഗിക്കുന്നു, അതുകൊണ്ടു് ദീര്‍ഘവീക്ഷണമില്ലാത്ത വിദ്യാര്‍ത്ഥികള്‍ വിന്‍ഡോസ്  പഠിക്കുന്നു, വിദ്യാലയങ്ങളില്‍ വിന്‍ഡോസ് പഠിപ്പിക്കാന്‍ ആവശ്യപ്പെടുന്നു, അങ്ങനെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിന്‍ഡോസുപയോഗിക്കുന്നു. മൈക്രോസോഫ്റ്റാകട്ടെ, ഈ ജഡത്വത്തെ വളര്‍ത്തുവാനും ശ്രദ്ധിക്കുന്നു;മൈക്രോസോഫ്റ്റ്  വിദ്യാലയങ്ങളെ  നിരന്തരം വിന്‍ഡോസിനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നു, വെബ് സൈറ്റുകളുണ്ടാക്കാന്‍ കരാറുണ്ടാക്കുന്നു, എന്നിട്ടോ അതു ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു് വിന്‍ഡോസാണു് ഗ്നു/ലിനക്സിനെക്കാള്‍ വിലക്കുറവെന്നു മൈക്രോസോഫ്റ്റ് പരസ്യം ചെയ്തിരുന്നു. അവരുടെ വാദം പൊളിഞ്ഞു, പക്ഷേ അവരുടെ വാദങ്ങള്‍ സാമൂഹ്യ ജഡതയിലേയ്ക്കാണു വിരല്‍ ചൂണ്ടുന്നതെന്നു മനസ്സിലാക്കുന്നതു നന്നു് : "ഇക്കാലത്തു് സാങ്കേതികവിദഗ്ദ്ധര്‍ക്കു് കൂടുതല്‍ അറിയുന്നതു് ഗ്നു/ലിനക്സിനേക്കാള്‍ വിന്‍ഡോസാണു്". സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ആളുകള്‍ പണം ലാഭിയ്ക്കാന്‍ പായില്ല. പക്ഷേ എന്തും, അതു സ്വന്തം സ്വാതന്ത്ര്യമായാലും വില്പനയ്ക്കുള്ളതാണെന്നു വിചാരിക്കുന്ന ചില ബിസിനസ് എക്സിക്യൂട്ടിവുകള്‍ ഉണ്ടു്.

സാമൂഹ്യ ജഡത്വം അതുള്ള ജനങ്ങളെ കൂടി ഉള്‍ക്കൊള്ളുന്നു.  നിങ്ങള്‍ അതിന്റെ ഭാഗമാവുകയാണു്; അതിനെ പ്രതിരോധിയ്ക്കുമ്പോള്‍ അതു കുറയുന്നു. ജഡത്വത്തെ തിരിച്ചറിയുകയും അതിന്റെ ഭാഗമാവാതിരിക്കുകയും ചെയ്തു് അതിനെ തോല്‍പ്പിക്കുന്നു.

ഇവിടെയാണു് നമ്മുടെ കൂട്ടായ്മയുടെ തത്വശാസ്ത്രത്തിന്റെ ബലഹീനത വെളിവാകുന്നതു്. മിക്ക ഗ്നു/ലിനക്സ് ഉപയോക്താക്കളും ഗ്നു സംരംഭം തുടങ്ങാനുള്ള കാരണങ്ങളെക്കുറിച്ചു ബോധവാന്‍മാരല്ല, അതുകൊണ്ടു തന്നെ സ്വാതന്ത്ര്യത്തെക്കാള്‍ താത്ക്കാലിക സൌകര്യങ്ങളെ അവര്‍ വിലമതിയ്ക്കുന്നു. ഇതവരെ സാമൂഹ്യ ജഡത്വത്തിന്റെ ചതിക്കുഴിക്കളിലേയ്ക്കു നയിക്കുന്നു.

ഇതിനൊരു മാറ്റം വരുത്താന്‍ നാം സ്വാതന്ത്ര്യത്തെക്കുറിച്ചും  സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചും സംസാരിയ്ക്കണം- ഓപ്പണ്‍ സോഴ്സ് വിഭാവനം ചെയ്യുന്ന പ്രായോഗികതാവാദത്തിനപ്പുറം. അങ്ങനെ മാത്രമേ നമുക്കു് നമ്മുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താനും സാമൂഹ്യ ജഡത്വത്തെ പരിഹരിക്കാനും കഴിയൂ.

Apr. 13th, 2008

കേരളഫാര്‍മര്‍

GNU/Linux install fest at Trivandrum


Dishaa '08 a big success

the first GNU/Linux Install Fest, organised here on Saturday turned out to be a big

success with hordes of people queuing up with PCs and laptops to install free software braving

heavy summer showers.

As many as 40 installations were made and around 280 CDs were distributed in the fest. Many

people, who turned up at Kanakakunnu Palace for the fest, were astonished by the animation films

made using free software.

The event, organised by Free Software Foundation of India, GNU/Linux Users Group-Trivandrum

and Space-Kerala, was hosted by a group of engineering students of the Sree Chitra Thirunal

College of Engineering, Pappanamcode.

Actor Suresh Gopi also turned up with his laptop wishing all success to the youth behind this novel

attempt.

The fest's main objective is to promote free software by making the public aware about its

features, said the students who were also members of GNU/Linux Users Group-Trivandrum.

Free software is a must to ensure software freedom. It provides freedom to study, redistribute and

make changes to the already existing programmes therby allowing you to adapt the program for

your use they said.

Its main advantage is that it's free of viruses. Generally viruses attack on the vulnerability of the

software. To fix the problem we should know the source code of the software. Unlike proprietary

software, source code is available to every single user in free software. As lakhs of people around

the world are working with the same source code, it is easy to fix the virus, said Anoop Jacob

Thomas, final year computer science student of the college.

This is the reason why many of the viruses affecting the Windows operating system are yet to be

fixed by Microsoft itself, he said.

In the proprietary softwares we don't have the freedom to make a new feature or to distribute the

software

Courtesy: The new Indian Eapress 13-04-08


 

Free software a big draw

Special Correspondent

Thiruvananthapuram: The world of free software opened its doors to dozens of students, professionals and people from different walks of life who turned up for the GNU/Linux Install Fest at the Kanakakunnu Palace here on Saturday.

The event was organised by some the students of the Computer Science department of the Sree Chitra Thirunal College of Engineering to popularise free software. It was sponsored by the GNU/Linux Users Group Trivandrum, Free Software Foundation of India, Space Kerala and Zyxware Technologies.

Many visitors brought their laptops or desktop PCs for free installation of the GNU/Linux operating system. The organisers had arranged to distribute CDs and articles. Presentations and talks on free software, demonstration of GNU/Linux games and a quiz on free software were other highlights of the event.

Some visitors sought assistance in configuring their printer or modem.

Students, who formed the majority of visitors, were hooked to the Linux games. The Malayalam support facility on Linux was another attraction.

“The objective of the festival was to spread the free software philosophy. We are glad that, despite the heavy rain, people had come from as far as Kozhencheri, Kollam and Kilimanoor with their systems to get GNU/Linux installed. About 35 machines were installed with free software at the venue itself,” said James, coordinator, FSF-India.

Courtesy: Thehindu Daily 13-04-08

Mar. 21st, 2008

കേരളഫാര്‍മര്‍

ഗ്നു-ലിനക്സ് ഇന്‍സ്റ്റാള്‍ ഫെസ്റ്റിവല്‍


ഇതിന്റെ ഭാഗമായി ഇന്‍സ്റ്റാള്‍ഫെസ്റ്റ്
സ്ഥലം :: നിശാഗന്ധി, കനകക്കുന്ന്, തിരുവനന്തപുരം
തീയതി :: 12-04-08 ശനിയാഴ്ച
സമയം ::

കേരള ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്‍സ്റ്റാള്‍ഫെസ്റ്റ്

ഒരു സുവര്‍ണാവസരം നിങ്ങളുടെ മുന്നിലെത്തുകയാണ്. നിങ്ങളുടെ കമ്പ്യൂട്ടറുകളില്‍ പൂര്‍ണമായും സൗജന്യമായി ഗ്നു-ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത് തരുന്നു. ഇത് സംഘടിപ്പിക്കുന്നത് ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യ , ഗ്നു-ലിനക്സ് യൂസര്‍ ഗ്രൂപ്പും സ്പെയിസ്-കേരളയും ചേര്‍ന്നാണ്. കമ്പ്യൂട്ടര്‍ വൈറസുകളില്‍നിന്നും നിങ്ങള്‍ സ്വയം സ്വതന്ത്രരാവുക.

Here is a golden oppurtunity to get Gnu/Linux installed on your computer and experience the fun of Gnu/Linux. The security, reliability and robustness provided by Gnu/Linux is unmatchable with any proprietary/non-free operating systems.

ഇവിടെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രചരണാര്‍ത്ഥം അരങ്ങേറ്റം കുറിക്കുന്നത് സമര്‍ത്ഥരായ ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്. പ്രസ്തുത പരിപാടിയില്‍ ഉല്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങള്‍ ഇവയാണ്.

1. സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് ഡോ. വി.ശശികുമാര്‍ സംസാരിക്കുന്നു (ഇദ്ദേഹം ഇന്‍ഡ്യന്‍ ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആണ്)

2. ഗ്നു-ലിനക്സ് ഇന്‍സ്റ്റലേഷന്‍

3. ഗ്നു-ലിനക്സ് സി.ഡികളുടെ വിതരണം

4. ഫ്രീ സോഫ്റ്റ്വെയറിനെക്കുറിച്ച് അവതരണം

5. സ്വതന്ത്ര സോഫ്റ്റ്വെയറുകളെ സംബന്ധിച്ച ലേഖനങ്ങള്‍ വിതരണം ചെയ്യുന്നു

6. ഗ്നു-ലിനക്സ് കളികള്‍

7. ഗ്നു-ലിനക്സ് ഡമോണ്‍സ്ട്രേഷന്‍

8. സ്വതന്ത്ര സോഫ്റ്റ്വെയറിനെ സംബന്ധിച്ച ക്വിസ്


കേരളഫാര്‍മര്‍

ഐടി @ സ്കൂള്‍ പ്രോജക്ടിന് അവാര്‍ഡ്

തിരുവനന്തപുരം: ദേശീയതലത്തില്‍ ഒാപ്പണ്‍ സോഴ്സ് ഉപയോഗിച്ചുള്ള മികച്ച പ്രോജക്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ 'ദ് വേള്‍ഡ് ഈസ്  ഓപ്പണ്‍ അവാര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഐടിഅറ്റ്സ്കൂള്‍ പ്രോജക്ടിനു ലഭിച്ചു. സ്കോച്ച് കണ്‍സല്‍റ്റന്‍സി സര്‍വീസും റെഡ്ഹാറ്റും സംയുക്തമായാണ് അവാര്‍ഡ് നല്‍കുന്നത്.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഐടിഅറ്റ്സ്കൂള്‍ പ്രോജക്ട് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പിഎന്‍ബിയുടെ സിഎംഡി: ഡോ. ചക്രബര്‍ത്തിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. എജ്യൂസാറ്റില്‍ വിദ്യാഭ്യാസത്തിനു മാത്രമായി നോണ്‍- ഇന്ററാക്ടീവ് ചാനല്‍, പ്രതിവര്‍ഷം 16 ലക്ഷം വിദ്യാര്‍ഥികള്‍ക്കു സ്വതന്ത്ര സോഫ്റ്റ്വെയറില്‍ അധ്യയനവും പരീക്ഷയും തുടങ്ങി വിദ്യാഭ്യാസ മേഖലയ്ക്കു മാതൃകയാണ് ഐടിഅറ്റ്സ്കൂള്‍ പ്രോജക്ടെന്നു ജൂറി അഭിപ്രായപ്പെട്ടു.
Tags:

Mar. 15th, 2008

കേരളഫാര്‍മര്‍

തിരുവനന്തപുരം ലിനക്സ് യൂസേഴ്സ് ഗ്രൂപ്പിന്റെ ആദ്യാവതരണം.

ആശിക്കിന്റെ ബ്ലോഗിലെ പോസ്റ്റില്‍ നിന്ന്.

ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പിന്റെ ആദ്യത്തെ പരിപാടിയെക്കുറിച്ചാണിത് . നമ്മള്‍ ( ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് - തിരുവനന്തപുരം) ആദ്യമായി മുന്‍കൈ എടുത്തു നടത്തിയ പരിപാടി നടന്നത് തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ വെച്ചാണ് .

ഞങ്ങളുടെ ഉദ്ദേശം എന്താണെന്നോ ? വളരെ ലളിതം - സ്വതന്ത്രസോഫ്റ്റ്വേര്‍ ഉപയോഗിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുക , അതു ഉപയോഗിക്കുന്നവര്‍ക്ക് പറ്റാവുന്ന സഹായങ്ങള്‍ ചെയ്യുക. അതിനായി നമ്മള്‍ ഇങ്ങനെ ഒരു സാധനം ഉണ്ടെന്ന് ആള്‍ക്കാരെ അറിയിക്കണ്ടെ ? അതിന് ഒരു പാടു വഴികളുണ്ട് . തല്കാലം ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എഞ്ജിനീയറിംഗ് വിദ്യാര്‍ത്ഥികളോട് സ്വതന്ത്രസോഫ്റ്റ്വേറിനേക്കുറിച്ച് പറയുക എന്നതാണ്. അപ്പോ എന്തുകൊണ്ട് ഈ ഒരു പ്രത്യേക സംഘത്തോട് മാത്രം ഒരു പ്രതിപത്തി എന്നു ചോദിച്ചാല്‍ ഇപ്പോള്‍ ഈ കൂട്ടായ്മയിലുള്ളവരെക്കൊണ്ട് ഇവരെ പറഞ്ഞു മനസ്സിലാക്കിക്കുക എന്നതാണ് എളുപ്പം എന്നാണ് ഉത്തരം . ഞാന്‍ നേരത്തെ പറഞ്ഞില്ലേ , ആള്‍ക്കാര്‍ കുറവാണ്. ആളെണ്ണം കൂടിക്കഴിഞ്ഞാല്‍ നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാം. ആളെണ്ണം കൂട്ടുക എന്നതാണ് നേരത്തെ പറഞ്ഞ വലിയ ആ ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ ചെറിയ കാല്‍വെയ്പ്.

ശരി. ഇനി ഇന്ന് നടന്ന പരിപാടിയെക്കുറിച്ചാകാം.ബാര്‍ട്ടണ്‍ ഹില്‍ എഞ്ജിനീയറിങ്ങ് കോളേജ് നഗരത്തിന്റെ ഉള്ളില്‍ തന്നെ ഉള്ള ഒരു ഗവണ്‍മെന്റ് സ്ഥാപനമാണ്. പി എം ജി യില്‍ നിന്ന് ഏതാണ്ട് ഒന്ന് ഒന്നര കിലോമീറ്റര്‍ അകലെ , ലോ കോളേജിനു അടുത്തായിട്ടു വരും. 1999 ഓഗസ്റ്റിലാണ് ഇത് പ്രവര്‍ത്തനമാരംഭിക്കുന്നത് . ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ , ഇന്‍ഫര്‍മ്മേഷന്‍ ടെക്നോളജി , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് , മെക്കാനിക്കല്‍ - ഇത്രയും എഞ്ജിനീയറിങ്ങ് വിഭാഗങ്ങളാണ് ഇവിടെയുള്ളത്. താരതമ്യേന ചെറുതാണെങ്കിലും ഇതു സര്‍ക്കാരിന്റെ കോളേജായതു കൊണ്ട് ഇവിടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ പൊതുവേ സമര്‍ഥരും ചിന്തിക്കുന്നവരുമാണ് എന്നാണെന്റെ തോന്നല്‍.

ഇവിടെ പഠിപ്പിക്കുന്ന രഞ്ജിത് സാര്‍ ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പിലെ ഒരു അംഗമാണ്. അദ്ദേഹത്തിന്റെ താല്പര്യവും ശ്രമവും കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു പരിപാടി അവിടെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്. ഒരു പ്രസന്റേഷന്‍ നടത്താന്‍ വകുപ്പുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങള്‍ എന്താണ് പറയേണ്ടത് എന്നതിനെക്കുറിച്ച് ചുഴിഞ്ഞാലോചിച്ചു തുടങ്ങി. മെയിലിങ്ങ് ലിസ്റ്റ് വഴി ഉള്ള ചര്‍ച്ചയുടെ ഫലമായി ഒരു ഏകദേശരൂപം ഉണ്ടായിരുന്നെങ്കിലും ഇന്ന് അത് നേരില്‍ കണ്ടപ്പൊഴാണ് അതിന്റെ ആവശ്യകതയും അതിന്റെ ആകെ മൊത്തം ഉള്ള ഫലവും ഞങ്ങള്‍ക്ക് പിടികിട്ടിയത് .


കേരളഫാര്‍മര്‍ എന്ന ബ്ലോഗിലെ പോസ്റ്റ്

അവതരണത്തിലെ ചിച ചിത്രങ്ങള്‍
നിര്‍മല്‍ പകര്‍ത്തിയത്

Mar. 11th, 2008

കേരളഫാര്‍മര്‍

മൈക്രോസോഫ്ടിന്റെ പുറത്താകല്‍ പൂര്‍ണമായി വൈദ്യുതി ബോര്‍ഡില്‍ 'ഒരുമ' നിലവില്‍ വന്നു




Picture Courtesy :- Thehindu
വൈദ്യതി ബോര്‍ഡില്‍ ഒരുമ നിലവില്‍ വന്നു
തിരുവനന്തപുരം: സ്വതന്ത്ര സോഫ്ട്വേര്‍ ആധാരമാക്കി വികസിപ്പിച്ച 'ഓപ്പണ്‍ റിസോഴ്സ് ആന്‍ഡ് യൂട്ടിലിറ്റി മാനേജ്മെന്റ് ആപ്ലിക്കേഷന്‍' (ഒരുമ) ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍വത്ക്കരണം വൈദ്യുതി ബോര്‍ഡില്‍ തിങ്കളാഴ്ച നിലവില്‍ വന്നു. ഇതോടെ സോഫ്ട്വേര്‍ കുത്തകയായ മൈക്രോസോഫ്ടിന്റെ ഉത്പന്നങ്ങളുടെ ബോര്‍ഡില്‍ നിന്നുള്ള പുറത്താകല്‍ പൂര്‍ണമായി. കെ.എസ്.ഇ.ബി.യിലെ എന്‍ജിനീയര്‍മാര്‍ തന്നെയാണ് 'ഒരുമ' രൂപപ്പെടുത്തിയത്.

സ്വതന്ത്ര സോഫ്ട്വേര്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. മൈക്രോസോഫ്ടിന്റെ ലൈസന്‍സ് കരാറിനോട് യോജിക്കുന്നില്ല എന്നു തീരുമാനിച്ച സാഹചര്യത്തില്‍, അവരില്‍നിന്ന് വാങ്ങിയ ഉല്പന്നങ്ങള്‍ തിരിച്ചുനല്‍കാനാവുമോ എന്ന് പരിശോധിക്കണം എന്ന് അദ്ദേഹം നിര്‍ദേശിച്ചു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് കമ്പ്യൂട്ടര്‍വത്ക്കരണം നടപ്പാക്കുന്നത് വന്‍ വിവാദത്തിന് കാരണമായിരുന്നു. കോടിക്കണക്കിന് രൂപ ചെലവിട്ട് കുത്തക സോഫ്ട്വേറുകളെ ആശ്രയിക്കുന്നതിനെ തങ്ങള്‍ എതിര്‍ത്തപ്പോള്‍ കമ്പ്യൂട്ടര്‍വത്ക്കരണത്തിന് തുരങ്കംവെയ്ക്കുന്നു എന്നാരോപിക്കുകയും വികസനവിരുദ്ധരെന്ന് വിളിക്കുകയും ചെയ്തു. അന്ന് അപ്രായോഗികമെന്നും അശാസ്ത്രീയമെന്നും പറഞ്ഞ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് 'ഒരുമ'യിലൂടെ തെളിഞ്ഞിരിക്കുകയാണ്. സ്വതന്ത്ര സോഫ്ട്വേറിലൂന്നി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഐ.ടി. നയരേഖയ്ക്കനുസൃതമായി പ്രവര്‍ത്തനം നടത്തിയ വൈദ്യുതി ബോര്‍ഡിനെ മുഖ്യമന്ത്രി അനുമോദിച്ചു. 'ഒരുമ' തയ്യാറാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദഗ്ദ്ധര്‍ക്കുള്ള പുരസ്കാരങ്ങളും വി.എസ്. വിതരണം ചെയ്തു.

വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മേയര്‍ സി. ജയന്‍ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ഊര്‍ജ വകുപ്പ് സെക്രട്ടറി എല്‍. രാധാകൃഷ്ണന്‍, ഐ.ടി. സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവരും സംബന്ധിച്ചു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാജീവ് സദാനന്ദന്‍ സ്വാഗതവും പ്രസരണ_വിതരണ ചുമതലയുള്ള അംഗം കെ. അശോകന്‍ നന്ദിയും പറഞ്ഞു.
കടപ്പാട്- മാതൃഭൂമി 11-03-08
തങ്ങളെ വികസന വിരുദ്ധരെന്ന് മുദ്ര കുത്തി: അച്യുതാനന്ദന്‍
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കുത്തക സോഫ്റ്റ്വെയറിനെ എതിര്‍ത്ത തങ്ങളെ വികസന വിരുദ്ധരായി മുദ്രകുത്തിയെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

കുത്തക സോഫ്റ്റ്വെയര്‍ വാങ്ങണമെങ്കില്‍ പണം ഒഴുക്കണം. അതിന്റെ വിഹിതം ലഭിച്ചവരാണ് തങ്ങളെ വികസന വിരുദ്ധരെന്നു കുറ്റപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വൈദ്യുതി ബോര്‍ഡില്‍ 'ഒരുമ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിനു രൂപ ചെലവഴിച്ച് കുത്തക സോഫ്റ്റ്വെയര്‍ വാങ്ങുന്നതിനെയാണ് തങ്ങള്‍ എതിര്‍ത്തത്. നാടിന്റെ താല്‍പര്യം സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിക്കുകയാണു തങ്ങള്‍ ചെയ്തത്. പക്ഷേ കുത്തകകളെ ഒഴിവാക്കുക അപ്രായോഗികമാണെന്ന് അന്നത്തെ ഭരണാധികാരികള്‍ പരിഹസിച്ചു. എന്നാല്‍ അതു നടപ്പാക്കാന്‍ സാധിക്കുമെന്ന് ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിലെ എന്‍ജിനീയര്‍മാര്‍ തെളിയിച്ചിരിക്കുകയാണ്.

കുത്തകകള്‍ക്കെതിരെയുള്ള നിലപാട് ഐടി നയരേഖയിലും വ്യക്തമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍  മേയര്‍ സി. ജയന്‍ബാബു, വി. ശിവന്‍കുട്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ഊര്‍ജ സെക്രട്ടറി എല്‍. രാധാകൃഷ്ണന്‍, ഐടി സെക്രട്ടറി അജയകുമാര്‍, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാജീവ് സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
കടപ്പാട്- മനോരമ 11-03-08

Mar. 6th, 2008

കേരളഫാര്‍മര്‍

An Order by the Appellate Authority of Rubber Board

ഇന്‍ഡ്യന്‍ നാച്വറല്‍ റബ്ബര്‍ എന്ന പേജില്‍ പ്രസിദ്ധീകരിച്ചത് ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ പേജില്‍ വായിക്കുവാന്‍ കഴിയാത്തതിനാല്‍ ഇവിടെയും അതേ പോസ്റ്റിലെ വിഷയം അവതരിപ്പിക്കുന്നു

Ref. No.59/1/2008-Vig. 4 March, 2008

O R D E R

The appellant Shri S Chandrasekharan Nair, Shri Raghav, Perukavu, Peyad PO, Thiruvananthapuram - 695 573 had approached the Public Information Officer, Rubber Board, Kottayam vide his application dated 24.1.2008 under Section 18(1) of the RTI Act (2005) for getting details of export of natural rubber made during 2006-2007 in a format detailed by him viz., date of export, name of exporter, quantity of export, grade/type of export, country to which exported, and value of export etc. The Public Information Officer vide his letter No. 41/2/07-08/PUB/RTI-56 dated 8.2.2008 informed the appellant that the details of export are not maintained by the Board in the format as sought for by him and the preparation of the details in such a format would involve lot of additional work and diversion of disproportionate resources of the office and as such the request of the appellant could not be considered in his favour, but informed him that the details as compiled and kept in the Board could be furnished to the appellant on remitting a sum of Rs.6/- by DD/Bankers Cheque/Indian Postal Order in favour of Dy. Director (P&PR), Rubber Board, Kottayam. The appellant when informed the Public Information Officer that he is interested in getting the information in the manner in which it is compiled by the Board and on remitting Rs.6/- by him, the details were furnished to the appellant.

The appellant, being not satisfied with the manner in which the information was furnished to him, has approached the Appellate Authority with an appeal dated 21.2.2008 stating that the Public Information Officer provided him only a little information and that he requires the information as per the format 1) date of export, 2) name of exporter, 3)quantity of export, 4) grade/type of export, 5) country to which exported, and 6) value of export. Based on the appeal, the Appellate Authority verified the manner in which the information was furnished to the appellant and found that the information was furnished to the appellant after getting his concurrence in the matter. While doing so he was also informed that the details were not maintained in the Board’s office in the manner as sought by the appellant and that the preparation of such details could be done only by diversion of the resources and manpower of the Dept. which are already in short. When the Appellate Authority informed the appellant, the circumstances and the manner in which the information was provided to him by the Public Information Officer, vide letter No. 51/1/2008-Vig. dated 25th February, 2008, he informed vide his letter dated 29/2/2008 that information furnished to him is not useful, unless all such details are not received and that he shall be satisfied if copies of those pages of data lying at various files and registers are made available to him as such so that he can compile them to arrive at the published figures; how many may the number of those pages be. Taking into account the said request of the appellant, the Appellate Authority confirmed from the Public Information Officer that the details of the information sought by the appellant are to be photo copied from about 350 pages of the concerned files/registers. In the circumstances, if the appellant is interested in getting the copies of those pages, he can do so, by remitting its cost @ Rs.2/- per page by Demand Draft/Bankers Cheque or Indian Postal order in favour of Dy. Director (P&PR), Rubber Board, Kottayam and on making such remittance, the Public Information Officer shall furnish to him copies of the pages covering the details sought for by the appellant within the prescribed period. The appeal petition is disposed of with the above directions.

Sd/- PC JOHN

APPELLATE AUTHORITY

(under the RTI Act 2005)

To

1) Shri S Chandrasekharan Nair

Shri Raghav, Perukavu

Peyad PO

Thiruvananthapuram - 695 573.

2) Public Information Officer

(MG Satheesh Chandran Nair

Dy. Director (P&PR)

Rubber Board, Kottayam -2)

==================================

My request as follows:-

 Sir,
In this connection I am to request you to send the required information (350 Pages) by registered post, the cost for which shall be borne by me. Kindly inform the postage expenses also to me. So that I can remit it in advance at your Regional Office, Thiruvananthapuram.

Mar. 4th, 2008

കേരളഫാര്‍മര്‍

മൈക്രോസോഫ്റ്റ് ഉല്‍പന്നങ്ങള്‍ വിപണനത്തിന് പുതിയ തന്ത്രം

ഇ കൊമേഴ്സ് പ്ളാറ്റ്ഫോം വഴി മൈക്രോസോഫ്റ്റ് ഉല്‍പന്നങ്ങള്‍
കൊച്ചി: സോഫ്റ്റ്വെയറുകള്‍ ക്കായി മൈക്രോസോഫ്റ്റിന്റെ ഇ - കൊമേഴ്സ് പ്ളാറ്റ്ഫോം. വിന്‍ഡോസ് ഓഫിസ്, സെര്‍വര്‍, എക്സ് ബോക്സ് തുടങ്ങിയവയ്ക്കു പുറമെ അനേകം ഗെയിമുകളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന പ്ളാറ്റ്ഫോമാണിത്.

സോഫ്റ്റ്വെയര്‍ റീസെല്ലര്‍മാര്‍ക്കും ബ്ളോഗര്‍മാര്‍ക്കും വെബ്സൈറ്റുകള്‍ക്കും മൈക്രോസോഫ്റ്റ് ഉല്‍പന്നങ്ങള്‍ ഇതോടെ അതിവേഗം ലഭ്യമാകും. ഇന്ത്യയില്‍ 1990 മുതല്‍ സാന്നിധ്യമുള്ള മൈക്രോസോഫ്റ്റിനു കൊച്ചിയടക്കം 12 നഗരങ്ങളില്‍ ഓഫിസുണ്ട്.
കടപ്പാട്- മനോരമ  4-3-08

ഇ_കൊമേഴ്സ് പ്ലാറ്റ്ഫോമുമായി മൈക്രോസോഫ്റ്റ്
 
കൊച്ചി: സോഫ്റ്റ്വെയറുകള്‍ക്കായി ഇന്ത്യയില്‍ ആദ്യമായി ഇ_കൊമേഴ്സ് പ്ലാറ്റ്ഫോം മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നു. ഒറിജിനല്‍ മൈക്രോസോഫ്റ്റ് ഉല്പന്നങ്ങളായ വിന്‍ഡോസ്, ഓഫീസ്, സെര്‍വര്‍, എക്സ്ബോക്സ് തുടങ്ങിയവയ്ക്ക് പുറമെ നിരവധി ഗെയിമുകളും ഓണ്‍ലൈനായി വാങ്ങാന്‍ കഴിയുന്ന www.buyoriginalms.com എന്ന ഇ_കൊമേഴ്സ് പ്ലാറ്റ്ഫോമാണിത്. നിലവിലുള്ള സോഫ്റ്റ്വെയര്‍ റീസെല്ലര്‍മാര്‍ക്കും വെബ്സൈറ്റുകള്‍ക്കും ബ്ലോഗര്‍മാര്‍ക്കും മൈക്രോസോഫ്റ്റ് ഉല്പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ഇതോടെ സൌകര്യമൊരുങ്ങും.

വിവിധ ഉല്പന്നങ്ങളുടെ വില താരതമ്യം ചെയ്ത് തീരുമാനമെടുക്കാന്‍ സഹായിക്കുന്ന സൌകര്യവും ഈ ഇ_കൊമേഴ്സ് പ്ലാറ്റ്ഫോമിനുണ്ട്.

പാര്‍ട്ട്ണര്‍മാര്‍ക്കും വെബ്സൈറ്റുകള്‍ക്കും ബ്ലോഗര്‍മാര്‍ക്കും ഒരു ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചുകൊണ്ട് ഈ പ്ലാറ്റ്ഫോമിലെത്തിച്ചേരാം. പാര്‍ട്ട്ണര്‍മാരുടെ പേരും ലോഗോയും ഉള്ള ഒരു വ്യക്തിഗത വെബ്സൈറ്റ് ഇതോടെ സൃഷ്ടിക്കപ്പെടും. ഇതിലേക്ക് തങ്ങളുടെ വെബ്സൈറ്റില്‍നിന്ന് ലിങ്ക് നല്‍കുകയുമാവാം.

കടപ്പാട് - മാതൃഭൂമി 4-3-08



റയിഡും അറസ്റ്റും ചര്‍ച്ചയും ഒത്തു തീര്‍പ്പും മറ്റും അവസാനിപ്പിച്ച് പരസ്യവും സൈറ്റും പ്രയോജനപ്പെടുത്തി കൂടുതല്‍ വിപണി ഉറപ്പാക്കുന്നു.
കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്വെയറിലേയ്യക്കുള്ള മാറ്റങ്ങള്‍ മൈക്രോസോഫ്റ്റിനെ ആദ്യമായി പുതിയ ശൈലിയില്‍ ഈ-കോമേഴ്സ് പ്ലേറ്റ്ഫോമിലൂടെ വിപണി കണ്ടെത്തുവാനുള്ള ശ്രമം തുടങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുന്നു. പൈറസിയെ പ്രോത്സാഹിപ്പിച്ച് വീട് വീടാന്തരം വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യിച്ച് ഉപഭോക്താക്കളെ മൈക്രോസോഫ്റ്റിന് അടിമകളാക്കിയിരുന്നത് ഇപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നു എന്നതല്ലെ വാസ്തവം. സെക്രട്ടേറിയറ്റ്, ഖാദിബോര്‍ഡ്, ഇലക്ട്രിസിറ്റിബോര്‍ഡ്, സ്കൂളുകള്‍ തുടങ്ങി വ്യാപകമായ രീതിയിലുള്ള മാറ്റം ഗാര്‍ഹിക ഉപയോഗത്തിലും ഗ്നു-ലിനക്സ്, ഫെഡോറ, ഉബുണ്ടു തുടങ്ങിയ സ്വതന്ത്ര സോഫ്റ്റുവെയറ്‍ ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഒരു മാറ്റത്തിന് മൈക്രോസോഫ്റ്റ് തയ്യാറായി എന്നതാണ് വാസ്തവം. സ്വതന്ത്ര സോഫ്റ്റുകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ പ്രശംസനീയമായ പങ്ക് വങിച്ചു. എന്നാല്‍ സാധാരണക്കാരായ കേരളീയരോട് ഇടപഴകുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളായ കൃഷിഭവനുകള്‍ മുതലായവ ഇപ്പോഴും പൈറേറ്റഡ് ആയ മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത് നെറ്റില്‍ കയറാതെ ഒതുങ്ങിക്കൂടുന്നത് ഖേദകരം തന്നെയാണ്.
സിസ്റ്റം ഒരിക്കല്‍പ്പോലും വൈറസ് കാരണം റീ ഫോര്‍മാറ്റ് ചെയ്യേണ്ടി വരാത്ത സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൊതു ഖജനാവിന് വന്‍ ലാഭമാണ് ലഭ്യമാക്കുന്നത്. മൈക്രോസോഫ്റ്റിന് അടിമകളായ ചില ഉന്നതര്‍ മാത്രമേ സ്വതന്ത്ര സോഫ്റ്റ്വെയറിലേയ്ക്ക് മാറുവാന്‍ മടി കാണിക്കുന്നുള്ളു. സൗജന്യ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നത് അഭിമാനത്തിന് കോട്ടം തട്ടുമെന്നതാവാം കാശ് കൊടുത്ത് വാങ്ങുന്നവ ഇക്കൂട്ടര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.  ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാപേര്‍ക്കും ഉണ്ട്. എന്നാല്‍ അതിന്റെ ദോഷ വശങ്ങള്‍ മനസിലാക്കുക അനിവാര്യവും ആണ്. എല്ലാം സൗജന്യമായി ഉപയോഗിക്കുന്ന ബ്ലോഗര്‍ മാരെയും മൈക്രോസോഫ്റ്റിലേക്ക് ക്ഷണിക്കുകയാണ് മൈക്രോസോഫ്റ്റ്.
മൈക്രോസോഫ്റ്റ് ആറ് വര്‍ഷത്തോളം ഉപയോഗിച്ച് ശീലിച്ച കര്‍ഷകനായ എനിക്ക് ഗ്നു-ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം അനായാസം ഉപയോഗിക്കുവാന്‍ കഴിയുന്നുവെങ്കില്‍ കേരളക്കിലെ മറ്റുള്ളവര്‍ക്കും സാധിക്കും എന്ന് നിസ്സംശയം പറയുവാന്‍ കഴിയും.

Mar. 3rd, 2008

കേരളഫാര്‍മര്‍

5.65 കോടി രൂപയുടെ ലാഭം വൈദ്യുതി ബോര്‍ഡില്‍ നിന്ന് മൈക്രോസോഫ്ട് പുറത്തായി

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ കമ്പ്യൂട്ടര്‍വത്കരണത്തില്‍ നിന്ന് മൈക്രോസോഫ്ട് പൂര്‍ണമായും പുറത്തായി. ഇതുവഴി 5,65,46,490 രൂപയുടെ ലാഭം വൈദ്യുതി ബോര്‍ഡിനുണ്ടാവും. ഒരുസെക്ഷനില്‍ 88,770 രൂപയുടെ ലാഭം സ്വതന്ത്ര സോഫ്റ്റ്വേര്‍ സ്വീകരിക്കുന്നത് വഴി കെ. എസ്. ഇ. ബി. യ്ക്കുണ്ടാവുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മൈക്രോസോഫ്ടിന്റെ പുതിയ സോഫ്ട്വേര്‍ വാങ്ങുന്നതിന് വേണ്ടിവരുന്ന ഇതിലേറെ തുകയുടെ ആവര്‍ത്തന ചെലവും ഒഴിവായി. വൈദ്യുതി ബോര്‍ഡില്‍ ആകെ 637 ഇലക്ട്രിക്കല്‍ സെക്ഷനുകളാണുള്ളത്.

സ്വതന്ത്ര സോഫ്ട്വേര്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഡാറ്റ എന്‍ട്രി സോഫ്ട്വേര്‍ ബോര്‍ഡിന്റെ 260 സെക്ഷനുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇതിന്റെ അടുത്ത ഘട്ടമായ ബില്ലിങ് സോഫ്ട്വേര്‍ ഉപയോഗിച്ചുള്ള പരീക്ഷണം 18 സെക്ഷനുകളില്‍ ഫിബ്രവരിയില്‍ തുടങ്ങി.

പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ എന്ന കണ്‍സള്‍ട്ടന്‍സിയുടെ മേല്‍നോട്ടത്തില്‍ മൈക്രോസോഫ്ട് ഉപയോഗിച്ച് നേരത്തെ ബോര്‍ഡില്‍ നടത്തിയ കമ്പ്യൂട്ടര്‍വത്കരണത്തിലെ അപാകങ്ങളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മൈക്രോസോഫ്ടിനെ പൂര്‍ണമായി ഒഴിവാക്കാനുള്ള തീരുമാനം 2006 ഡിസംബര്‍ 29ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗത്തിലുണ്ടായത്. പിന്നീട് 2007 ഫിബ്രവരിയില്‍ പുതിയ സോഫ്ട്വേര്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജീവനക്കാര്‍ യോജിച്ച് നടത്തിയ പ്രവര്‍ത്തനം വെറും ആറുമാസം കൊണ്ട് പുതിയ സോഫ്ട്വേര്‍ രൂപപ്പെടുത്തുന്നതിന് സഹായിച്ചു. ഇതോടെ നേരത്തെ ഉപയോഗിച്ചിരുന്ന 'ജ്യോതി' എന്ന ബില്ലിങ് സോഫ്ട്വേറിന്റെ സ്ഥാനം 'ഒരുമ' കൈയടക്കിയിട്ടുണ്ട്.

ഒരു ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഒരു സെര്‍വര്‍, ഒരു സ്റ്റാന്‍ഡ്ബൈ സെര്‍വര്‍, നാല് ക്ലയന്റ് എന്നിവയടക്കം ആറ് കമ്പ്യൂട്ടറുകളാണുണ്ടാവുക. സെര്‍വര്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്ട് സെര്‍വര്‍ ഓപ്പറേറ്റിങ് സിസ്റ്റം ഒഴിവാക്കി ഡെബിയന്‍ ലിനക്സ് കൊണ്ടുവരിക വഴി ലൈസന്‍സ് ഫീസിനത്തില്‍ 24,242 രൂപ ലാഭമായി. സെര്‍വറില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന റിലേഷണല്‍ ഡാറ്റബേസ് മാനേജ്മെന്റ് സിസ്റ്റത്തിന്30,000 രൂപയോളമായിരുന്നു നേരത്തെ ചെലവുണ്ടായിരുന്നത്. ഇതിനുപകരം സൌജന്യമായി ലഭിക്കുന്ന പോസ്റ്റ്ഗ്രെ സിസ്റ്റം ഇപ്പോള്‍ ഉപയോഗിച്ചുതുടങ്ങി.

സ്റ്റാന്‍ഡ് ബൈ സെര്‍വറിലും ക്ലയന്റുകളിലും ഉപയോഗിച്ചിരുന്ന വിന്‍ഡോസ് എക്സ്.പി. ഓപ്പറേറ്റിങ് സിസ്റ്റം ഒഴിവാക്കി ഉബണ്ഡു ലിനക്സ് സ്വീകരിച്ചതോടെ ലൈസന്‍സ് ഫീസ് ഇനത്തില്‍ 20,000 ത്തോളം രൂപയാണ് ഓരോ സെക്ഷനിലും ലാഭമുണ്ടാവുക. ലിനക്സ് പ്രവര്‍ത്തനത്തില്‍ വൈറസ് ബാധ സാധാരണ ഉണ്ടാകാത്തതിനാല്‍ ആന്റി വൈറസ് സോഫ്ട്വേറിനുള്ള ചെലവായ 10,000 രൂപയും ഒഴിവാകും. സ്വതന്ത്ര സോഫ്ട്വേര്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍വത്കരണം സപ്തംബറോടെ 637 സെക്ഷനുകളിലും പൂര്‍ത്തിയാക്കാനാണ് വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിട്ടിട്ടുള്ളത്.
കടപ്പാട്- മാതൃഭൂമി 03-03-08

Feb. 23rd, 2008

കേരളഫാര്‍മര്‍

ഫ്രീ സോഫ്റ്റ്വെയര്‍ - വൈറസ് ഫ്രീ

ഫ്രീ സോഫ്റ്റ്വെയര്‍; സെക്രട്ടറിയറ്റില്‍നിന്ന് 'വൈറസ്' പടിയിറങ്ങി
തിരു: സെക്രട്ടറിയറ്റിലും ഖാദി ബോര്‍ഡിലും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു തുടങ്ങിയതോടെ 'വൈറസ്' പമ്പകടന്നു. വൈറസ് ശല്യംമൂലം സിസ്റ്റം ഒരിക്കല്‍ പോലും ഫോര്‍മാറ്റ് ചെയ്യേണ്ടിവരുന്നില്ല.

ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫീസടക്കം പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതു കൊണ്ട് ഉണ്ടായ ലാഭം 10 ലക്ഷം രൂപയാണ്. 90 കമ്പ്യൂട്ടറാണ് ഇവിടെയുള്ളത്. കെല്‍ട്രോണാണ് കമ്പ്യൂട്ടര്‍ സ്ഥാപിച്ചത്. അതേസമയം മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ആണ് ഉപയോഗിച്ചതെങ്കില്‍ കമ്പ്യൂട്ടര്‍ ഒന്നിന് 6,500 രൂപ വീതം ചെലവുവരുമായിരുന്നു. സെര്‍വറിന് വേറെയും. എല്ലാ സോഫ്റ്റ്വെയറും സൌജന്യമാണെന്നതാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സവിശേഷത. ആര്‍ക്കും ഇന്റര്‍നെറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. മൈക്രോസോഫ്റ്റിന്റെ റെയ്ഡ് ഉണ്ടാകുമെന്ന ഭീഷണിയും വേണ്ട.

ഖാദിബോര്‍ഡില്‍ ഉപയോഗിക്കുന്നത് 'ഫെഡോറ' എന്ന ഫ്രീസോഫ്റ്റ്വെയറാണ്. അധികം കമാന്‍ഡൊന്നും കൊടുക്കേണ്ടി വരുന്നില്ല. കൈകാര്യം ചെയ്യാന്‍ ചെറിയ പരിശീലനം മാത്രം മതി. ഉപയോഗിക്കുന്നയാളുടെ വിവരശേഖരം ഭദ്രവും. എട്ടു മാസത്തിനിടെ ഒരു സിസ്റ്റം പോലും വീണ്ടും ഫോര്‍മാറ്റ് ചെയ്യേണ്ടിവന്നില്ലെന്നതാണ് പ്രധാന നേട്ടം. ഓണ്‍ലൈനില്‍ എല്ലാ ജോലിയും ചെയ്തിട്ടും വൈറസ് കടന്നിട്ടില്ല. സെക്രട്ടറിയറ്റില്‍ ഫ്രീസോഫ്റ്റ്വെയര്‍ ഉപയോഗിക്കുംമുമ്പ് മിക്കവാറും കമ്പ്യൂട്ടറുകള്‍ തകരാറിലായിരുന്നു.

ഫോട്ടോഷോപ്പിനു പകരം 'ജിംപ്' എന്ന സോഫ്റ്റ്വെയറും എക്സലിനു പകരം 'സ്പ്രഡ്ഷീറ്റു'മൊക്കെയാണ് ഫ്രീ സോഫ്റ്റ്വെയറില്‍ ഉപയോഗിക്കുന്നത്. ഉപയോഗിച്ച് ശീലമായതില്‍നിന്നു മാറാന്‍ മടിച്ചാണ് പലരും ഫ്രീസോഫ്റ്റ്വെയറിനെ എതിര്‍ക്കുന്നത്. എന്നാല്‍, ഉപയോഗിക്കാന്‍ വളരെ എളുപ്പമാണെന്നാണ് സെക്രട്ടറിയറ്റിന്റെ അനുഭവം. ഇംഗ്ളീഷ് അറിയാത്തവര്‍ക്കും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. മലയാളത്തില്‍ 'തുറക്കുക, അടയ്ക്കുക' എന്നൊക്കെയുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

കടപ്പാട്- ദേശാഭിമാനി 23-02-08

Feb. 22nd, 2008

കേരളഫാര്‍മര്‍

വിവരാവകാശം - ഒന്നാമത്തെ അപ്പീല്‍

റബ്ബര്‍ ബോര്‍ഡിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് 2006-07 വര്‍ഷത്തെ കയറ്റുമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ നൂറുകണക്കിന് പേജുകള്‍ ഉള്ളതില്‍ നിന്ന് ഭാഗികമായി മാത്രം വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. നൂറുകണക്കിന് പേജുകള്‍ അടങ്ങിയ പൂര്‍ണ വിവരങ്ങള്‍ ഒരു സി.ഡി യില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒന്നാമത്തെ അപ്പീലായി അപ്പിലേറ്റ് അതോറിറ്റിക്ക് അപേക്ഷ രൂപത്തില്‍ 20-02-2008 ല്‍ ഒരു ഈമെയില്‍ സന്ദേശം (ഡോക്കുമെന്റ് രൂപത്തില്‍) അയച്ചു. അപേക്ഷയുടെയും റബ്ബര്‍ ബോര്‍ഡ് തന്ന മറുപടിയുടെയും കോപ്പികള്‍ മൂന്ന്  ഫയലുകളായി അറ്റാച്ച് ചെയ്തിട്ടുണ്ട്. പ്രസ്തുത അപേക്ഷയുടെ പകര്‍പ്പ് (ഹാര്‍ഡ് കോപ്പി) പോസ്റ്റിലൂടെയും അയക്കുന്നു  ആദ്യത്തെ അപേക്ഷയുടെയും റബ്ബര്‍ ബോര്‍ഡില്‍ നിന്ന് തന്ന ഭാഗികമായ മറുപടിയുടെയും കോപ്പികള്‍ സഹിതം.

കത്ത് ചെയര്‍മാന് അയച്ചത് പ്രിന്റൗട്ടും ഫോട്ടോസ്റ്റാറ്റും കൂടി 34 രൂപയും രജിസ്റ്റേര്‍ഡ് പോസ്റ്റ് അക്നോളഡ്ജ്മെന്റ് ഉള്‍പ്പെടെ 30 രൂപയും ചെലവായി.

CIC ഒരു സുപ്രധാന വിധി 18-2-08 ന് പുറപ്പെടുവിച്ചിരിക്കുന്നു.

കാര്‍ത്തിക്‌ ജയശങ്കര്‍ എന്ന സുപ്രീം കോടതി വക്കീല്‍ Ministry of Environment & Forests നോട്‌ ആവശ്യപ്പെട്ട കുറച്ച്‌ വിവരങ്ങള്‍ക്കു കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു:-

പല ഫയലുകളിന്‍ നിന്നും ശേഖരിച്ചെടുക്കേണ്ടി (collect) വന്നാലും അപ്രകാരം ശേഖരിച്ച്‌ നല്‍കേണ്ടതു വിവരാവകാശനിയമപ്രകാരം ഒരു പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണെന്ന്‌ വിധിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ഈബ്ലോഗ്  സന്ദര്‍ശിക്കുക

Jan. 25th, 2008

കേരളഫാര്‍മര്‍

കാര്‍ഷിക മേഖലയും വിവര സാങ്കേതിക വിദ്യയും

24-01-08 ന് ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ നിന്ന് പ്രക്ഷേപണം ചെയ്ത വയലും വീടും എന്ന പരിപാടിയില്‍ ശ്രീ മുരളീധരന്‍ തഴക്കര കര്‍ഷകനായ ചന്ദ്രശേഖരന്‍ നായരെ ഇന്റെര്‍വ്യൂ ചെയ്യുകയുണ്ടായി. പ്രസ്തുത പരിപാടി മൊബൈലില്‍ എഎംആര്‍ ഫയലില്‍ സേവ് ചെയ്തതില്‍നിന്ന് എംപി 3 യിലേക്ക് മാറ്റുവാന്‍ എന്നെ സഹായിച്ചത് ശ്യാം ആണ്. ഗൂഗിള്‍ പ്ലയറിലും യൂടൂബിലും അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. സമയം പാഴാക്കി എന്ന് പറയുന്നതാവും ശരി. സെര്‍ച്ച് ചെയ്ത് കണ്ടെത്തുവാനുള്ള പരിമിതമായ അറിവ് വെച്ചുകൊണ്ട് അവസാനം ചെന്നെത്തിയത്  ഇഷ്ടം പോലെ ധാരാളം എംപി3 ഫയലുകള്‍ പ്രസിദ്ധീകരിക്കുവാന്‍ കഷിയുന്ന ബൂഎംപി3ഡോട്കോം എന്ന പേജിലാണ്.. വളരെ പരിമിതമായവര്‍ക്ക് മാത്രമേ പ്രസ്തുകത പരിപാടി കേള്‍ക്കുവാന്‍ കഴിഞ്ഞുള്ളു എന്നതിനാല്‍ കൂടുതല്‍ മലയാളികള്‍ക്ക് കേള്‍ക്കുവാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനുമായി ഈ പോസ്റിറില്‍ പ്രസിദ്ധീകരിക്കുകയാണ്. ശ്രോധാക്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ എന്റെ തെറ്റുകള്‍ മേലില്‍ അവതരിപ്പിക്കുന്ന പരിപാടികളിലും ശ്രദ്ധിക്കുവാനും കൂടുതല്‍ മെച്ചപ്പെടുത്തുവാനും സഹായകമാകുകതന്നെ ചെയ്യും. സ്വതന്ത്ര സോഫ്റ്റ്വെയറുകളെപ്പറ്റിയും, ഡബിയാന്‍ ഗ്നു-ലിനക്സിനെപ്പറ്റിയും, മലയാളം കീ ബോര്‍ഡിനെപ്പറ്റിയും ചില വാക്കുകള്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ഇന്‍സ്ക്രിപ്റ്റ് എന്നതിന് പകരം ഇന്‍ഡിക് എന്നായിപ്പോയി എന്നത് എന്റെ തെറ്റ്.
 തല്കാലം ഈ പരിപാടി കേള്‍ക്കുവാന്‍ air.wav ഡൗണ്‍ലോഡ്  ചെയ്ത് പ്രയോജനപ്പെടുത്താവുന്നതാണ്.

താഴെ കാണുന്ന രീതിയില്‍ രണ്ടുഭാഗങ്ങളായി യൂട്യൂബില്‍ ഇട്ട ഏവുരാന് നന്ദി

  1. വയലും വീടും -1
  2. വയലും വീടും -2
ആകാശവാണിയുടെ തിരുവനന്തപുരം നിലയവുമായി ബന്ധപ്പെടുവാന്‍



ചിത്രം കടപ്പാട്- ആകാശവാണി തിരുവനന്തപുരം.
അറിയിപ്പ്- ഈ പരിപാടിയെക്കുറിച്ച് ബൂലോഗ മലയാളികള്‍ ഈമെയില്‍ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു.

My letter to Letter Box
Sir,
Thanks for providing to participate me to speak through Vayalum Veedum on 24-01-08 at 6.50 PM. I would like to congratulate Sri. Muraleedharan thazhakkara for the same. Now the same programme will hear many malayalies all over the World through my post in livejournal.com
Please Visit: http://keralafarmer.livejournal.com/851.html
If you can't read Malayalam in that post Please do the following. Because you may get Emails in Malayalam Unicode from the World Malayalies.
Please download and install AnjaliOldLipi font and modify your browser settings as per the  instructions here.
Sir once again thanking you for the programme.

Jan. 23rd, 2008

കേരളഫാര്‍മര്‍

എന്നെ ആദ്യ പോസ്റ്റിലൂടെ പരിചയപ്പെടുത്തട്ടെ!!!

കേരളഫാര്‍മര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചന്ദ്രശേഖരന്‍ നായര്‍ കമ്പ്യട്ടിങ്ങിന്റെ കാര്യത്തില്‍ അക്കാഡമിക് പരിജ്ഞനമില്ലാത്ത ഒരു വയസന്‍ വിമുക്തഭടനായ കര്‍ഷകന്‍. എന്റെ ഹോം ബ്ലോഗ്  എന്നെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങളിലേയ്ക്കൊരു വഴികാട്ടി.. കമ്പ്യൂട്ടിങ്ങില്‍ 1999  മുതല്‍  തുടങ്ങി പരസഹായത്തോടെ സാങ്കേതികമായ കാര്യങ്ങള്‍ ഇപ്പോഴും കൈകാര്യം ചെയ്യുന്നു. സാങ്കേതികമായി എന്നെ സഹായിച്ച അല്ലെങ്കില്‍ എന്നെ സഹായിച്ചുകൊണ്ടിരിക്കുന്ന പ്രൊഫഷണലുകളോട് എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. എന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഗ്നു-ലിനക്സ് ആണ് എന്ന് അഭിമാനത്തോടെ ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നു. പല വര്‍ഷങ്ങള്‍ വിന്‍ഡോസ് ഉപയോഗിച്ച് ശീലിച്ചുപോയതുകാരണം പല ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ടെങ്കിലും പലതും നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ പരിഹരിക്കുവാന്‍ വിദഗ്ധരായ  ഐ.ടി പ്രൊഫഷണലുകളുടെ സഹായത്താല്‍ സാധിക്കുന്നു.
ഞാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉഹയോഗിക്കാന്‍ തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവപ്പെടുന്നത് വൈറസുകളുടെ ശല്യത്തില്‍ നിന്നുള്ള മോചനം തന്നെ എന്ന് അടിവരയിട്ട് പറയുവാന്‍ ആഗ്രഹിക്കുന്നു. മൂന്നു വര്‍ഷമായി ഞാന്‍ മലയാളം ബ്ലോഗുകള്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയിട്ട്. പല പ്രാവശ്യം സിസ്റ്റം റീ ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതും പരസഹായം ഒരു അവശ്യ ഘടകം തന്നെ ആയിരുന്നു. എനിക്ക് ഇപ്പോള്‍ ഉബുണ്ടു 7.10 / യും ഡബിയാന്‍ ഗ്നു-ലിനക്സുമാണ് ഓപ്പറേറ്റിംഗ് സിസ്റ്റമായുള്ളത്. പല ഐ.ടി പ്രൊഫഷമലുകള്‍ പോലും ഗ്നു-ലിനക്സിലേക്ക് വരുവാന്‍ മടി കാണിക്കുന്ന അവസരത്തിലാണ് എന്റെ ഈ കടന്ന് വരവ്. അത് ചിലര്‍ക്കെങ്കിലും സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് വരുവാന്‍ കാരണമായി എന്ന് അഭിമാനത്തോടെ പറയുവാന്‍ കഴിയും.
സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന പലരെയും എനിക്ക് ലൈവ് ജര്‍ണലില്‍ കാണുവാന്‍ കഴിഞ്ഞു. അതിനാല്‍ ഞാനും ഒരു പേജിന് ഇവിടെ തുടക്കം കുറിക്കുകയാണ്. തുടര്‍ന്നും നിങ്ങളുടെയെല്ലാം സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട