ഐ.ടി.@സ്കൂള്‍ പദ്ധതി ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടക്കുന്ന ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഏജന്‍സിയായി ഐ.ടി.@സ്കൂള്‍ പ്രോജക്ടിനെ ചുമതലപ്പെടുത്തിക്കൊണ്ടും ഐ.ടി.@സ്കൂളിന്റെ പ്രവര്‍ത്തനം ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക്കൂടി വ്യാപിപ്പിച്ചുകൊണ്ടും സര്‍ക്കാര്‍ ഉത്തരവായി. ഹയര്‍സെക്കന്‍ഡറി അധ്യാപകരെക്കൂടി ഐ.ടി.@സ്കൂളിന്റെ റിസോഴ്സ് പേഴ്സണ്‍മാരായി കണ്ടെത്തും.
നിലവില്‍ ഹൈയ്കൂള്‍ തലം വരെ ഐ.ടി.@സ്കൂള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളാണ് ഇതുവഴി ഹയര്‍ സെക്കന്‍ഡറി തലത്തിലേക്കും വ്യാപിപ്പിക്കുന്നത്. ഝീവനക്കാരുടെ സര്‍വ്വീസ് വിശദാംശങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം, ഉച്ചഭക്ഷണ വിതരണ പ്രക്രിയയുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം, വിദ്യാഭ്യാസ ഓഫീസുകളിലും സ്കൂളുകളിലും ബ്രോഡ്ഭാന്‍ഡ് ഇന്‍റ്റെര്‍നെറ്റ് വിന്യാസം, ഓണ്‍ലൈന്‍ ടെക്സ്റ്റ്ബുക്ക് ഇന്‍ഡന്‍ഡ് സിസ്റ്റം, യൂത്ത് ഫെസ്റ്റിവല്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണം, എ.ഈ.ഒ/ഹെഡ്മാസ്റ്റര്‍മാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ആന്‍ഡ് പോസ്റ്റിങ് സിസ്റ്റം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ അക്കാഡമിക് കാര്യങ്ങള്‍ക്ക് പുറമെ ഐ.ടി.@സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്.
മാതൃഭൂമി - 25-05-08 പേജ് 11