?

Log in

No account? Create an account
കേരളഫാര്‍മര്‍

June 2012

S M T W T F S
     12
3456789
10111213141516
17181920212223
24252627282930

Syndicate

RSS Atom
Powered by LiveJournal.com

Previous 10

Jun. 21st, 2012

കേരളഫാര്‍മര്‍

തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്

കേരളവെറ്റിറനറി യൂണിവേഴ്സിറ്റിയുടെ കീഴില്‍ തുമ്പൂര്‍മൂഴിയില്‍ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതാണ് തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് കമ്പോസ്റ്റിംഗ്. രാസവസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ നമ്മുടെ വീട്ടുമുറ്റത്ത് ദുര്‍ഗന്ധമില്ലാതെ 90 ദിവസംകൊണ്ട് പച്ചിലയും, ചിരട്ടയും ഒഴികെയുള്ള ജൈവ മാലിന്യങ്ങളെല്ലാംതന്നെ കമ്പോസ്റ്റാക്കി മാറ്റാം. മീഥൈന്‍ വാതകം പുറംതള്ളാതെ കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറംതള്ളപ്പെടുകയാണ് ഇതിന്റെ പ്രത്യേകത. വളരെ ചെലവു കുറഞ്ഞ രീതിയില്‍ ഇത്തരത്തിലൊരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ 2000 രൂപയില്‍ താഴെ മാത്രമെ ചെലവ് വരികയുള്ളു. 15" നീളമുള്ള 60 കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ച് പ്ലാന്റ് നിര്‍മ്മിക്കാം. ഹോളോ ഇല്ലാത്ത കട്ടകളാകയാല്‍ സിമന്റും മണലും മെസ്തിരിയും ഇല്ലാതെതന്നെ നമുക്കിത് സ്വയം നിര്‍മ്മിക്കാം. കട്ടകള്‍ അകലമിട്ട്  അടുക്കിയാല്‍ മതി. ഉള്‍ഭാഗം 4'x4'x4' ചതുരത്തിലാണ്  കട്ടകള്‍ അടുക്കേണ്ടത്. 

സിമന്റിട്ട തറയിലോ, മണ്ണിന് മുകളിലോ എയറോബിക് കമ്പോസ്റ്റ് പ്ലാന്റ് നിര്‍മ്മിക്കാം.  രണ്ട് എതിര്‍ വശത്തും മൂന്ന് കട്ടകള്‍വീതവും  മറ്റ് വശങ്ങളില്‍ രണ്ട് കട്ട വീതവും ഇടയില്‍ ഒരു കട്ടയുടെ പകുതി (7.5") അകലം നല്‍കി ഉള്‍ഭാഗം 4'x4'x4' ചതുരത്തില്‍ നിരത്തിവെയ്ക്കുക. കോണോട് കോണ്‍ അളവെടുത്ത് ചതുരമാണെന്ന് ഉറപ്പുവരുത്തുകയും ആവാം. അതിനുള്ളില്‍ ഏറ്റവും താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ കട്ടിയായ ബയോഗ്യാസ് സ്ലറിയോ നിറയ്ക്കാം. അതിന് മുകളില്‍ കുറച്ച് ഉണങ്ങിയ കരിയിലകള്‍ നിരത്തിയശേഷം ഇറച്ചിയുടെയും മീനിന്റെയും കോഴിയുടെയും തുടങ്ങി ഏത് ജൈവമാലിന്യവും നിക്ഷേപിക്കാം. അതിന് മുകളില്‍ വീണ്ടും ചാണകമോ, കട്ടികൂടിയ സ്ലറിയോകൊണ്ട് മൂടാം. അപ്രകാരം മൂടിക്കഴിഞ്ഞാല്‍ പൂര്‍ണമായും ദുര്‍ഗന്ധരഹിതമായി മാറും. ചെറു കുടുംബങ്ങള്‍, ഫ്ലാറ്റുകള്‍ മുതലായവയ്ക്ക് ഈ രീതി വളരെ സൌകര്യപ്രദമാണ്. കരിയിലയോടൊപ്പം ഉണങ്ങിയ ഓല, മടല്‍, ക്ലാഞ്ഞില്‍, തൊണ്ട് മുതലായവയും നിക്ഷേപിക്കാം. കമ്പോസ്റ്റായി മാറുമ്പോള്‍ ഓലയും മടലുമെല്ലാം ജൈവസമ്പുഷ്ടമായ വളമായി മാറും.

ഘട്ടം ഘട്ടമായി ലയറുകളായി പ്ലാന്റ് നിറയ്കാകം. എടുത്ത് മാറ്റുവാന്‍ കഴിയുന്ന കട്ടകളാകയാല്‍ പ്ലാന്റ് നിറയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. സ്ഥല പരിമിതി ഉള്ളവര്‍ക്ക് കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ശേഷം മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കുയും ആവാം. പ്ലാന്റിന് മുകളില്‍ മഴ നനയാതിരിക്കവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. പ്ലാന്റില്‍നിന്നും ജലത്തുള്ളികള്‍ വീഴുകയില്ലാത്തതിനാല്‍ ടെറസിന് മുകളിലും പ്ലാന്റ് നിര്‍മ്മിക്കാം. മേല്‍ക്കൂര മെടഞ്ഞ ഓലകൊണ്ടോ, ഫ്ലക്സ് ഷീറ്റുകൊണ്ടോ, ടിന്‍ഷീറ്റുകൊണ്ടോ, ലഭ്യമായ മറ്റ് വസ്തുക്കള്‍ കൊണ്ടോ നിര്‍മ്മിക്കാം. ജൈവ മാലിന്യങ്ങളല്ലാത്ത പ്ലാസ്റ്റിക്ക്, കുപ്പിയോട്, ഇരുമ്പ് കഷണങ്ങള്‍, ഫ്യൂസായ ബാറ്ററി തുടങ്ങിയവ  പ്ലാന്റില്‍ നിക്ഷേപിക്കുവാന്‍ പാടില്ല.

ബയോഗ്യാസ് പ്ലാന്റുകളിലേയ്ക്ക് കക്കൂസ് വിസര്‍ജ്യവും സോപ്പ് വെള്ളം ഒഴിവാക്കി പ്രയോജനപ്പെടുത്താം. അതിലൂടെ ലഭിക്കുന്ന സ്ലറി കട്ടിയായ രൂപത്തിലാക്കി ചാണകത്തിന് പകരം പ്ലാന്റില്‍ നിക്ഷേപിക്കാം.  കൈകൊണ്ട് വാരാതെ തന്നെ ഏതെങ്കിലും അനുയോജ്യമായ കയ്യുറയും ഉപകരണങ്ങളും ഉപയോഗിക്കുവാനും കൈകാര്യം ചെയ്യുവാനും കഴിയും.  ഈ പ്ലാന്റിനുള്ളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 70-75 ഡിഗ്രി സെല്‍ഷ്യയസ്സായി താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാവുകയില്ല, മാത്രവുമല്ല സ്ലറിയിലടങ്ങിയിട്ടുള്ള കോളിഫാം ബാക്ടീരിയ നശിക്കുകയും ചെയ്യും.  ഇപ്രകാരം പരിസ്ഥിതി മലിനീകരണം നമുക്ക് പൂര്‍ണമായും ഒഴിവാക്കാം. മണ്ണിലൂടെ ആഴ്ന്നിറങ്ങുന്ന ജലം ബാക്ടീരിയകളുടെ സഹായത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ശുദ്ധമായ കുടിവെള്ളം ലഭ്യമാകുകയും ചെയ്യും.


ഇത് പൂര്‍മമായും നിറഞ്ഞുകഴിഞ്ഞ പ്ലാന്റാണ്. മൂന്നുമാസത്തെ വിശ്രമം ഇതിലൂടെ ലഭിക്കുന്ന ജൈവവളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ലാലൂരും, വിളപ്പില്‍ശാലയും സൃഷ്ടിച്ച നമുക്കുതന്നെ പരിഹാരവും കണ്ടെത്താം. ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന കക്കൂസ് മാലിന്യങ്ങള്‍ ഇത്തരം പ്ലാന്റുകളിലൂടെ കമ്പോസ്റ്റായി മാറുമ്പോള്‍ നമ്മുടെ ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടും. ലഭിക്കുന്ന ജൈവവളം കൊണ്ട് പച്ചക്കറികളും മറ്റും കൃഷിചെയ്ത് നാം ഭക്ഷിക്കുന്ന ഭക്ഷണം ഒരു പരിധിവരെ വിഷമുക്തമാക്കുകയും ചെയ്യാം. മൃഗസംരക്ഷണത്തിനും, കൃഷിക്കും സര്‍ക്കാര്‍ ഒരു വശത്തുകൂടി പ്രോത്സാഹനം നല്‍കുകയും കേരളസ്റ്റേറ്റ് പൊലുഷന്‍ കണ്ട്രോള്‍ ബോര്‍ഡ് കര്‍ഷകര്‍ക്ക് നേരെ വാളോങ്ങുകയും ചെയ്യുന്നു.  കെഎസ്‌പിസിബി മാലിന്യസംസ്കരണത്തിന് കര്‍ഷകരെ സഹായിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ.  പൈപ്പ് കമ്പോസ്റ്റുണ്ടാക്കി പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് സബ്സിഡി അടിച്ചുമാറ്റി വേണ്ടപ്പെട്ടവരെ സഹായിക്കുവാനുള്ള കുതന്ത്രമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ സോയില്‍ സയന്‍സ് വിഭാഗം മേധാവിയായിരുന്ന ഡോ. തോമസ് വര്‍ഗീസ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റ് പ്ലാന്റിന് (TMACP) സമീപം. ജൂണ്‍ പതിനഞ്ചിനാണ് വിളവെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പ്ലാന്റിന് സമീപം എലികള്‍ വിളവെടുപ്പ് നടത്തി കമ്പോസ്റ്റ് തയ്യാറായി എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തിരിക്കുന്നത്. അതിനാല്‍ വിളപ്പില്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലെ കൃഷി ഓഫീസര്‍മാരെയും, പഞ്ചായത്ത് പ്രസിഡന്റുമാരെയും കൂടാതെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെയും ജൂണ്‍ ഒന്നിന് വൈകുന്നേരം നാല് മണിക്ക് വിളവെടുപ്പില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചിരുന്നു.
നേമം ബ്ലോക്ക് പഞ്ചായത്ത് പെരുകാവ്  ഡിവിഷന് മെമ്പര്‍ കെ.ജയകുമാര്‍ വിളവെടുപ്പ് ഉത്ഘാടനം ചെയ്യുന്നു. മലയിന്‍കീഴ് കൃഷിഭവന്‍ കൃഷിഓഫീസര്‍ നിര്‍മ്മല സി ജോര്‍ജ്, കൃഷി അസിസ്റ്റന്റ് ബിന എന്നിവരെയും ചിത്രത്തില്‍ കാണാം.മേല്‍ നടപടികള്‍ ഉണ്ടാവേണ്ടത് ബ്ലോക്ക് മെമ്പറുടെ ഭാഗത്തുനിന്നാണ്. ഏപ്രില്‍ ലക്കം ഹരിതഭൂമി മാഗസീന്‍ ഞാന്‍ ശ്രീ കെ.ജയകുമാറിന് നല്‍കിയിട്ടുണ്ട്. ഓലയുടെ ഏറിയ പങ്കും കമ്പോസ്റ്റ് ആയി മാറിയെങ്കിലും ചെറിയൊരു ഭാഗം ഈര്‍ക്കിലും പച്ച മടലും കമ്പോസ്റ്റായില്ല. ധാരാളം കുണ്ടളപ്പുഴുക്കള്‍ കാണാന്‍ കഴിഞ്ഞു. അതിന് പരിഹാരമായി കാര്‍ഷിക സര്‍വ്വകലാശാലയില്‍നിന്ന് കിട്ടുന്ന ബാക്ടീരിയ കള്‍ച്ചര്‍ ഇടയില്‍ സ്പ്രേ ചെയ്താല്‍ കുണ്ടളപ്പുഴുവിന്റെ ശല്യം ഒഴിവാക്കുവാന്‍ കഴിയും എന്ന നിര്‍ദ്ദേശം കൃഷി ഓഫീസറില്‍ നിന്ന് ലഭിച്ചു.
കൃഷി ഓഫീസറുടെ മകന് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഒരു പ്രസന്റേഷന്‍ അവതരിപ്പിച്ചതില്‍ നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഈ കമ്പോസ്റ്റ് പ്ലാന്റ് കിട്ടിയതാണ് ഉള്‍പ്പെടുത്തിയത് എന്നും പറയുകയുണ്ടായി.
പ്ലാന്റിലെ താപം കുറഞ്ഞതിനാലാണ് ഇപ്രകാരം കുണ്ടളപ്പുഴുവും മറ്റും ഉണ്ടാകുന്നതെന്നും അല്പക്കൂടെ നേരത്തെ വിളവെടുപ്പ് നടത്തിയാല്‍ അത് ഒഴിവാക്കാം എന്നുമാണ് ഡോ. ഫ്രാന്‍സിസ് സേവ്യര്‍ അഭിപ്രായപ്പെടുന്നത്.
 അഞ്ച് കട്ടകള്‍ മാറ്റി വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ നാല് ദിവസം വൈകി. അടുത്ത സംസ്കരണ പ്രക്രിയ ഉടന്‍ ആരംഭിക്കുന്നു.
 ഏകദേശം അര ടണ്ണോളം കമ്പോസ്റ്റ് സംഭരിച്ചു. ഉണ്ടായിരുന്ന കുണ്ടളപ്പുഴുക്കളെ കാക്കകള്‍ക്ക് ഭക്ഷണമായി നല്‍കി.

May. 23rd, 2008

കേരളഫാര്‍മര്‍

ഐ.ടി.@സ്കൂള്‍ പദ്ധതി ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടക്കുന്ന ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഏജന്‍സിയായി ഐ.ടി.@സ്കൂള്‍ പ്രോജക്ടിനെ ചുമതലപ്പെടുത്തിക്കൊണ്ടും ഐ.ടി.@സ്കൂളിന്റെ പ്രവര്‍ത്തനം ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക്കൂടി വ്യാപിപ്പിച്ചുകൊണ്ടും സര്‍ക്കാര്‍ ഉത്തരവായി. ഹയര്‍സെക്കന്‍ഡറി അധ്യാപകരെക്കൂടി ഐ.ടി.@സ്കൂളിന്റെ റിസോഴ്സ് പേഴ്സണ്‍മാരായി കണ്ടെത്തും.
നിലവില്‍ ഹൈയ്കൂള്‍ തലം വരെ ഐ.ടി.@സ്കൂള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളാണ് ഇതുവഴി ഹയര്‍ സെക്കന്‍ഡറി തലത്തിലേക്കും വ്യാപിപ്പിക്കുന്നത്. ഝീവനക്കാരുടെ സര്‍വ്വീസ് വിശദാംശങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം, ഉച്ചഭക്ഷണ വിതരണ പ്രക്രിയയുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം, വിദ്യാഭ്യാസ ഓഫീസുകളിലും സ്കൂളുകളിലും ബ്രോഡ്ഭാന്‍ഡ് ഇന്‍റ്റെര്‍നെറ്റ് വിന്യാസം, ഓണ്‍ലൈന്‍ ടെക്സ്റ്റ്ബുക്ക് ഇന്‍ഡന്‍ഡ് സിസ്റ്റം, യൂത്ത് ഫെസ്റ്റിവല്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണം, എ.ഈ.ഒ/ഹെഡ്മാസ്റ്റര്‍മാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ആന്‍ഡ് പോസ്റ്റിങ് സിസ്റ്റം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ അക്കാഡമിക് കാര്യങ്ങള്‍ക്ക് പുറമെ ഐ.ടി.@സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്.
മാതൃഭൂമി - 25-05-08 പേജ് 11

May. 7th, 2008

കേരളഫാര്‍മര്‍

Testing

ഇത് ഞാന്‍ ആദ്യമായി ഫെയിസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചത്.

May. 1st, 2008

കേരളഫാര്‍മര്‍

Foss (Free open source software) time in India

The world is moving towards free and open source software, cost being the primary advantage. In India, Kerala stands out as an example. What are the chances in other parts of the country?

Read more online >>
http://www.downtoearth.org.in/cover_nl.asp?mode=3

COURTESY DOWN TO EARTH

February 27-March 10, 2008. As the Secondary School Leaving Certificate (Class x) exams unfold across government schools in Kerala, students appearing for ‘it Practicals’ key in their answers into a computer that runs on foss, acronym for free and open source software. These students are comfortable with foss usage. As 13-year-old Nalin Sathya, who will sit for these exams next year, puts it, “The system is very easy to use and I can now use it even without seeing the monitor. Python programming language is very easy. I am trying to learn it.” Read more >>


The Left Democratic Party (ldf), then in opposition, took up cudgels. It berated Microsoft for the raids, and for derailing friends. Kerala State Teachers Association (ksta) in collaboration with the Free Software Foundation began a campaign to sensitize teachers on the costs and restrictions of proprietary software, and to encourage schools to shift to open source software. Read more >>


When we buy a proprietary software, we are only buying the licence to use it under certain conditions. The conditions of use are explicitly laid out in the end user licence agreement.

But very few of us go through the elaborate licence agreement because it doesn’t make much of a difference to a non-technical user (who is not into programming, for example). The licence agreement prohibits users from taking a part of the software to study how it works, modify, improve or even copy it. Read more >>

Kerala’s conversion comes at a time when free and open source software (foss) acceptance is upscaling. Consider, first, other states. As early as 2002, Madhya Pradesh introduced foss in its e-governance (Gyandoot) and computer-enabled school education (Headstart) initiatives. Read more >>


While about 65 per cent of servers use foss, about 90 per cent of personal computer users still use Microsoft in India,” says Sunil Abraham, director of Mahiti, a small-scale software enterprise in Bangalore, pointing to a skew in the culture of computer use. What explains it? “It is still difficult to get services for such a software. Read more >>

Apr. 23rd, 2008

കേരളഫാര്‍മര്‍

സാമൂഹ്യ ജഡതയെ മറികടക്കല്

Overcoming Social Inertia(http://www.gnu.org/philosophy/social-inertia.html)
by Richard Stallman
Translation: Santhosh Thottingal


ഒരു പി.സി സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാറാക്കിയ ഗ്നൂവിന്റെയും ലിനക്സിന്റെയും സംയോഗം നടന്നിട്ടു് 15 കൊല്ലങ്ങള്‍ കടന്നുപോയിരിക്കുന്നു. ഇക്കാലത്തിനിടയ്ക്കു് നാം വളരെ മുന്നോട്ടു പോയിരിക്കുന്നു. ഗ്നു/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഒരു ലാപ്‌ടോപ്പ്  ഇപ്പോള്‍ നിങ്ങള്‍ക്കു് ഒന്നിലധികം ഹാര്‍ഡ്‌വെയര്‍ വിതരണക്കാരില്‍ നിന്നു വാങ്ങാം. ഈ സിസ്റ്റങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രമല്ലെങ്കിലും. പരിപൂര്‍ണ്ണ വിജയത്തില്‍ നിന്നും നമ്മെ തടയുന്നതെന്തു്?

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ  വിജയകാഹളത്തിനു തടസ്സമായിനില്‍ക്കുന്നതു് സാമൂഹ്യ ജഡത്വമാണു്.  നിങ്ങളിതു പല രീതിയില്‍
തീര്‍ച്ചയായും കണ്ടിരിക്കും. പല വ്യാവസായിക വെബ്സൈറ്റുകളും വിന്‍ഡോസുപയോഗിച്ചു മാത്രമേ ഉപയോഗിയ്ക്കാനാവൂ. ബിബിസിയുടെ ഐപ്ലേയര്‍ 'ഹാന്‍ഡ്കഫ്‌വെയര്‍' വിന്‍ഡോസില്‍ മാത്രം ഓടുന്നതാണു്. സ്വാതന്ത്ര്യത്തെക്കാള്‍ താത്ക്കാലിക സൌകര്യങ്ങള്‍ നിങ്ങള്‍
വിലമതിക്കുകയാണെങ്കില്‍ വിന്‍ഡോസുപയോഗിക്കാന്‍ ഈ കാരണങ്ങള്‍ മതി. പല കമ്പനികളും വിന്‍ഡോസുപയോഗിക്കുന്നു, അതുകൊണ്ടു് ദീര്‍ഘവീക്ഷണമില്ലാത്ത വിദ്യാര്‍ത്ഥികള്‍ വിന്‍ഡോസ്  പഠിക്കുന്നു, വിദ്യാലയങ്ങളില്‍ വിന്‍ഡോസ് പഠിപ്പിക്കാന്‍ ആവശ്യപ്പെടുന്നു, അങ്ങനെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിന്‍ഡോസുപയോഗിക്കുന്നു. മൈക്രോസോഫ്റ്റാകട്ടെ, ഈ ജഡത്വത്തെ വളര്‍ത്തുവാനും ശ്രദ്ധിക്കുന്നു;മൈക്രോസോഫ്റ്റ്  വിദ്യാലയങ്ങളെ  നിരന്തരം വിന്‍ഡോസിനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നു, വെബ് സൈറ്റുകളുണ്ടാക്കാന്‍ കരാറുണ്ടാക്കുന്നു, എന്നിട്ടോ അതു ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു് വിന്‍ഡോസാണു് ഗ്നു/ലിനക്സിനെക്കാള്‍ വിലക്കുറവെന്നു മൈക്രോസോഫ്റ്റ് പരസ്യം ചെയ്തിരുന്നു. അവരുടെ വാദം പൊളിഞ്ഞു, പക്ഷേ അവരുടെ വാദങ്ങള്‍ സാമൂഹ്യ ജഡതയിലേയ്ക്കാണു വിരല്‍ ചൂണ്ടുന്നതെന്നു മനസ്സിലാക്കുന്നതു നന്നു് : "ഇക്കാലത്തു് സാങ്കേതികവിദഗ്ദ്ധര്‍ക്കു് കൂടുതല്‍ അറിയുന്നതു് ഗ്നു/ലിനക്സിനേക്കാള്‍ വിന്‍ഡോസാണു്". സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ആളുകള്‍ പണം ലാഭിയ്ക്കാന്‍ പായില്ല. പക്ഷേ എന്തും, അതു സ്വന്തം സ്വാതന്ത്ര്യമായാലും വില്പനയ്ക്കുള്ളതാണെന്നു വിചാരിക്കുന്ന ചില ബിസിനസ് എക്സിക്യൂട്ടിവുകള്‍ ഉണ്ടു്.

സാമൂഹ്യ ജഡത്വം അതുള്ള ജനങ്ങളെ കൂടി ഉള്‍ക്കൊള്ളുന്നു.  നിങ്ങള്‍ അതിന്റെ ഭാഗമാവുകയാണു്; അതിനെ പ്രതിരോധിയ്ക്കുമ്പോള്‍ അതു കുറയുന്നു. ജഡത്വത്തെ തിരിച്ചറിയുകയും അതിന്റെ ഭാഗമാവാതിരിക്കുകയും ചെയ്തു് അതിനെ തോല്‍പ്പിക്കുന്നു.

ഇവിടെയാണു് നമ്മുടെ കൂട്ടായ്മയുടെ തത്വശാസ്ത്രത്തിന്റെ ബലഹീനത വെളിവാകുന്നതു്. മിക്ക ഗ്നു/ലിനക്സ് ഉപയോക്താക്കളും ഗ്നു സംരംഭം തുടങ്ങാനുള്ള കാരണങ്ങളെക്കുറിച്ചു ബോധവാന്‍മാരല്ല, അതുകൊണ്ടു തന്നെ സ്വാതന്ത്ര്യത്തെക്കാള്‍ താത്ക്കാലിക സൌകര്യങ്ങളെ അവര്‍ വിലമതിയ്ക്കുന്നു. ഇതവരെ സാമൂഹ്യ ജഡത്വത്തിന്റെ ചതിക്കുഴിക്കളിലേയ്ക്കു നയിക്കുന്നു.

ഇതിനൊരു മാറ്റം വരുത്താന്‍ നാം സ്വാതന്ത്ര്യത്തെക്കുറിച്ചും  സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചും സംസാരിയ്ക്കണം- ഓപ്പണ്‍ സോഴ്സ് വിഭാവനം ചെയ്യുന്ന പ്രായോഗികതാവാദത്തിനപ്പുറം. അങ്ങനെ മാത്രമേ നമുക്കു് നമ്മുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താനും സാമൂഹ്യ ജഡത്വത്തെ പരിഹരിക്കാനും കഴിയൂ.

Apr. 13th, 2008

കേരളഫാര്‍മര്‍

GNU/Linux install fest at Trivandrum


Dishaa '08 a big success

the first GNU/Linux Install Fest, organised here on Saturday turned out to be a big

success with hordes of people queuing up with PCs and laptops to install free software braving

heavy summer showers.

As many as 40 installations were made and around 280 CDs were distributed in the fest. Many

people, who turned up at Kanakakunnu Palace for the fest, were astonished by the animation films

made using free software.

The event, organised by Free Software Foundation of India, GNU/Linux Users Group-Trivandrum

and Space-Kerala, was hosted by a group of engineering students of the Sree Chitra Thirunal

College of Engineering, Pappanamcode.

Actor Suresh Gopi also turned up with his laptop wishing all success to the youth behind this novel

attempt.

The fest's main objective is to promote free software by making the public aware about its

features, said the students who were also members of GNU/Linux Users Group-Trivandrum.

Free software is a must to ensure software freedom. It provides freedom to study, redistribute and

make changes to the already existing programmes therby allowing you to adapt the program for

your use they said.

Its main advantage is that it's free of viruses. Generally viruses attack on the vulnerability of the

software. To fix the problem we should know the source code of the software. Unlike proprietary

software, source code is available to every single user in free software. As lakhs of people around

the world are working with the same source code, it is easy to fix the virus, said Anoop Jacob

Thomas, final year computer science student of the college.

This is the reason why many of the viruses affecting the Windows operating system are yet to be

fixed by Microsoft itself, he said.

In the proprietary softwares we don't have the freedom to make a new feature or to distribute the

software

Courtesy: The new Indian Eapress 13-04-08


 

Free software a big draw

Special Correspondent

Thiruvananthapuram: The world of free software opened its doors to dozens of students, professionals and people from different walks of life who turned up for the GNU/Linux Install Fest at the Kanakakunnu Palace here on Saturday.

The event was organised by some the students of the Computer Science department of the Sree Chitra Thirunal College of Engineering to popularise free software. It was sponsored by the GNU/Linux Users Group Trivandrum, Free Software Foundation of India, Space Kerala and Zyxware Technologies.

Many visitors brought their laptops or desktop PCs for free installation of the GNU/Linux operating system. The organisers had arranged to distribute CDs and articles. Presentations and talks on free software, demonstration of GNU/Linux games and a quiz on free software were other highlights of the event.

Some visitors sought assistance in configuring their printer or modem.

Students, who formed the majority of visitors, were hooked to the Linux games. The Malayalam support facility on Linux was another attraction.

“The objective of the festival was to spread the free software philosophy. We are glad that, despite the heavy rain, people had come from as far as Kozhencheri, Kollam and Kilimanoor with their systems to get GNU/Linux installed. About 35 machines were installed with free software at the venue itself,” said James, coordinator, FSF-India.

Courtesy: Thehindu Daily 13-04-08

Mar. 21st, 2008

കേരളഫാര്‍മര്‍

ഗ്നു-ലിനക്സ് ഇന്‍സ്റ്റാള്‍ ഫെസ്റ്റിവല്‍


ഇതിന്റെ ഭാഗമായി ഇന്‍സ്റ്റാള്‍ഫെസ്റ്റ്
സ്ഥലം :: നിശാഗന്ധി, കനകക്കുന്ന്, തിരുവനന്തപുരം
തീയതി :: 12-04-08 ശനിയാഴ്ച
സമയം ::

കേരള ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്‍സ്റ്റാള്‍ഫെസ്റ്റ്

ഒരു സുവര്‍ണാവസരം നിങ്ങളുടെ മുന്നിലെത്തുകയാണ്. നിങ്ങളുടെ കമ്പ്യൂട്ടറുകളില്‍ പൂര്‍ണമായും സൗജന്യമായി ഗ്നു-ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത് തരുന്നു. ഇത് സംഘടിപ്പിക്കുന്നത് ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യ , ഗ്നു-ലിനക്സ് യൂസര്‍ ഗ്രൂപ്പും സ്പെയിസ്-കേരളയും ചേര്‍ന്നാണ്. കമ്പ്യൂട്ടര്‍ വൈറസുകളില്‍നിന്നും നിങ്ങള്‍ സ്വയം സ്വതന്ത്രരാവുക.

Here is a golden oppurtunity to get Gnu/Linux installed on your computer and experience the fun of Gnu/Linux. The security, reliability and robustness provided by Gnu/Linux is unmatchable with any proprietary/non-free operating systems.

ഇവിടെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രചരണാര്‍ത്ഥം അരങ്ങേറ്റം കുറിക്കുന്നത് സമര്‍ത്ഥരായ ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്. പ്രസ്തുത പരിപാടിയില്‍ ഉല്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങള്‍ ഇവയാണ്.

1. സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് ഡോ. വി.ശശികുമാര്‍ സംസാരിക്കുന്നു (ഇദ്ദേഹം ഇന്‍ഡ്യന്‍ ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആണ്)

2. ഗ്നു-ലിനക്സ് ഇന്‍സ്റ്റലേഷന്‍

3. ഗ്നു-ലിനക്സ് സി.ഡികളുടെ വിതരണം

4. ഫ്രീ സോഫ്റ്റ്വെയറിനെക്കുറിച്ച് അവതരണം

5. സ്വതന്ത്ര സോഫ്റ്റ്വെയറുകളെ സംബന്ധിച്ച ലേഖനങ്ങള്‍ വിതരണം ചെയ്യുന്നു

6. ഗ്നു-ലിനക്സ് കളികള്‍

7. ഗ്നു-ലിനക്സ് ഡമോണ്‍സ്ട്രേഷന്‍

8. സ്വതന്ത്ര സോഫ്റ്റ്വെയറിനെ സംബന്ധിച്ച ക്വിസ്


കേരളഫാര്‍മര്‍

ഐടി @ സ്കൂള്‍ പ്രോജക്ടിന് അവാര്‍ഡ്

തിരുവനന്തപുരം: ദേശീയതലത്തില്‍ ഒാപ്പണ്‍ സോഴ്സ് ഉപയോഗിച്ചുള്ള മികച്ച പ്രോജക്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ 'ദ് വേള്‍ഡ് ഈസ്  ഓപ്പണ്‍ അവാര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഐടിഅറ്റ്സ്കൂള്‍ പ്രോജക്ടിനു ലഭിച്ചു. സ്കോച്ച് കണ്‍സല്‍റ്റന്‍സി സര്‍വീസും റെഡ്ഹാറ്റും സംയുക്തമായാണ് അവാര്‍ഡ് നല്‍കുന്നത്.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഐടിഅറ്റ്സ്കൂള്‍ പ്രോജക്ട് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പിഎന്‍ബിയുടെ സിഎംഡി: ഡോ. ചക്രബര്‍ത്തിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. എജ്യൂസാറ്റില്‍ വിദ്യാഭ്യാസത്തിനു മാത്രമായി നോണ്‍- ഇന്ററാക്ടീവ് ചാനല്‍, പ്രതിവര്‍ഷം 16 ലക്ഷം വിദ്യാര്‍ഥികള്‍ക്കു സ്വതന്ത്ര സോഫ്റ്റ്വെയറില്‍ അധ്യയനവും പരീക്ഷയും തുടങ്ങി വിദ്യാഭ്യാസ മേഖലയ്ക്കു മാതൃകയാണ് ഐടിഅറ്റ്സ്കൂള്‍ പ്രോജക്ടെന്നു ജൂറി അഭിപ്രായപ്പെട്ടു.
Tags:

Mar. 15th, 2008

കേരളഫാര്‍മര്‍

തിരുവനന്തപുരം ലിനക്സ് യൂസേഴ്സ് ഗ്രൂപ്പിന്റെ ആദ്യാവതരണം.

ആശിക്കിന്റെ ബ്ലോഗിലെ പോസ്റ്റില്‍ നിന്ന്.

ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പിന്റെ ആദ്യത്തെ പരിപാടിയെക്കുറിച്ചാണിത് . നമ്മള്‍ ( ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് - തിരുവനന്തപുരം) ആദ്യമായി മുന്‍കൈ എടുത്തു നടത്തിയ പരിപാടി നടന്നത് തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ വെച്ചാണ് .

ഞങ്ങളുടെ ഉദ്ദേശം എന്താണെന്നോ ? വളരെ ലളിതം - സ്വതന്ത്രസോഫ്റ്റ്വേര്‍ ഉപയോഗിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുക , അതു ഉപയോഗിക്കുന്നവര്‍ക്ക് പറ്റാവുന്ന സഹായങ്ങള്‍ ചെയ്യുക. അതിനായി നമ്മള്‍ ഇങ്ങനെ ഒരു സാധനം ഉണ്ടെന്ന് ആള്‍ക്കാരെ അറിയിക്കണ്ടെ ? അതിന് ഒരു പാടു വഴികളുണ്ട് . തല്കാലം ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എഞ്ജിനീയറിംഗ് വിദ്യാര്‍ത്ഥികളോട് സ്വതന്ത്രസോഫ്റ്റ്വേറിനേക്കുറിച്ച് പറയുക എന്നതാണ്. അപ്പോ എന്തുകൊണ്ട് ഈ ഒരു പ്രത്യേക സംഘത്തോട് മാത്രം ഒരു പ്രതിപത്തി എന്നു ചോദിച്ചാല്‍ ഇപ്പോള്‍ ഈ കൂട്ടായ്മയിലുള്ളവരെക്കൊണ്ട് ഇവരെ പറഞ്ഞു മനസ്സിലാക്കിക്കുക എന്നതാണ് എളുപ്പം എന്നാണ് ഉത്തരം . ഞാന്‍ നേരത്തെ പറഞ്ഞില്ലേ , ആള്‍ക്കാര്‍ കുറവാണ്. ആളെണ്ണം കൂടിക്കഴിഞ്ഞാല്‍ നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാം. ആളെണ്ണം കൂട്ടുക എന്നതാണ് നേരത്തെ പറഞ്ഞ വലിയ ആ ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ ചെറിയ കാല്‍വെയ്പ്.

ശരി. ഇനി ഇന്ന് നടന്ന പരിപാടിയെക്കുറിച്ചാകാം.ബാര്‍ട്ടണ്‍ ഹില്‍ എഞ്ജിനീയറിങ്ങ് കോളേജ് നഗരത്തിന്റെ ഉള്ളില്‍ തന്നെ ഉള്ള ഒരു ഗവണ്‍മെന്റ് സ്ഥാപനമാണ്. പി എം ജി യില്‍ നിന്ന് ഏതാണ്ട് ഒന്ന് ഒന്നര കിലോമീറ്റര്‍ അകലെ , ലോ കോളേജിനു അടുത്തായിട്ടു വരും. 1999 ഓഗസ്റ്റിലാണ് ഇത് പ്രവര്‍ത്തനമാരംഭിക്കുന്നത് . ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ , ഇന്‍ഫര്‍മ്മേഷന്‍ ടെക്നോളജി , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് , മെക്കാനിക്കല്‍ - ഇത്രയും എഞ്ജിനീയറിങ്ങ് വിഭാഗങ്ങളാണ് ഇവിടെയുള്ളത്. താരതമ്യേന ചെറുതാണെങ്കിലും ഇതു സര്‍ക്കാരിന്റെ കോളേജായതു കൊണ്ട് ഇവിടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ പൊതുവേ സമര്‍ഥരും ചിന്തിക്കുന്നവരുമാണ് എന്നാണെന്റെ തോന്നല്‍.

ഇവിടെ പഠിപ്പിക്കുന്ന രഞ്ജിത് സാര്‍ ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പിലെ ഒരു അംഗമാണ്. അദ്ദേഹത്തിന്റെ താല്പര്യവും ശ്രമവും കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു പരിപാടി അവിടെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്. ഒരു പ്രസന്റേഷന്‍ നടത്താന്‍ വകുപ്പുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങള്‍ എന്താണ് പറയേണ്ടത് എന്നതിനെക്കുറിച്ച് ചുഴിഞ്ഞാലോചിച്ചു തുടങ്ങി. മെയിലിങ്ങ് ലിസ്റ്റ് വഴി ഉള്ള ചര്‍ച്ചയുടെ ഫലമായി ഒരു ഏകദേശരൂപം ഉണ്ടായിരുന്നെങ്കിലും ഇന്ന് അത് നേരില്‍ കണ്ടപ്പൊഴാണ് അതിന്റെ ആവശ്യകതയും അതിന്റെ ആകെ മൊത്തം ഉള്ള ഫലവും ഞങ്ങള്‍ക്ക് പിടികിട്ടിയത് .


കേരളഫാര്‍മര്‍ എന്ന ബ്ലോഗിലെ പോസ്റ്റ്

അവതരണത്തിലെ ചിച ചിത്രങ്ങള്‍
നിര്‍മല്‍ പകര്‍ത്തിയത്

Mar. 11th, 2008

കേരളഫാര്‍മര്‍

മൈക്രോസോഫ്ടിന്റെ പുറത്താകല്‍ പൂര്‍ണമായി വൈദ്യുതി ബോര്‍ഡില്‍ 'ഒരുമ' നിലവില്‍ വന്നു
Picture Courtesy :- Thehindu
വൈദ്യതി ബോര്‍ഡില്‍ ഒരുമ നിലവില്‍ വന്നു
തിരുവനന്തപുരം: സ്വതന്ത്ര സോഫ്ട്വേര്‍ ആധാരമാക്കി വികസിപ്പിച്ച 'ഓപ്പണ്‍ റിസോഴ്സ് ആന്‍ഡ് യൂട്ടിലിറ്റി മാനേജ്മെന്റ് ആപ്ലിക്കേഷന്‍' (ഒരുമ) ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍വത്ക്കരണം വൈദ്യുതി ബോര്‍ഡില്‍ തിങ്കളാഴ്ച നിലവില്‍ വന്നു. ഇതോടെ സോഫ്ട്വേര്‍ കുത്തകയായ മൈക്രോസോഫ്ടിന്റെ ഉത്പന്നങ്ങളുടെ ബോര്‍ഡില്‍ നിന്നുള്ള പുറത്താകല്‍ പൂര്‍ണമായി. കെ.എസ്.ഇ.ബി.യിലെ എന്‍ജിനീയര്‍മാര്‍ തന്നെയാണ് 'ഒരുമ' രൂപപ്പെടുത്തിയത്.

സ്വതന്ത്ര സോഫ്ട്വേര്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. മൈക്രോസോഫ്ടിന്റെ ലൈസന്‍സ് കരാറിനോട് യോജിക്കുന്നില്ല എന്നു തീരുമാനിച്ച സാഹചര്യത്തില്‍, അവരില്‍നിന്ന് വാങ്ങിയ ഉല്പന്നങ്ങള്‍ തിരിച്ചുനല്‍കാനാവുമോ എന്ന് പരിശോധിക്കണം എന്ന് അദ്ദേഹം നിര്‍ദേശിച്ചു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് കമ്പ്യൂട്ടര്‍വത്ക്കരണം നടപ്പാക്കുന്നത് വന്‍ വിവാദത്തിന് കാരണമായിരുന്നു. കോടിക്കണക്കിന് രൂപ ചെലവിട്ട് കുത്തക സോഫ്ട്വേറുകളെ ആശ്രയിക്കുന്നതിനെ തങ്ങള്‍ എതിര്‍ത്തപ്പോള്‍ കമ്പ്യൂട്ടര്‍വത്ക്കരണത്തിന് തുരങ്കംവെയ്ക്കുന്നു എന്നാരോപിക്കുകയും വികസനവിരുദ്ധരെന്ന് വിളിക്കുകയും ചെയ്തു. അന്ന് അപ്രായോഗികമെന്നും അശാസ്ത്രീയമെന്നും പറഞ്ഞ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് 'ഒരുമ'യിലൂടെ തെളിഞ്ഞിരിക്കുകയാണ്. സ്വതന്ത്ര സോഫ്ട്വേറിലൂന്നി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഐ.ടി. നയരേഖയ്ക്കനുസൃതമായി പ്രവര്‍ത്തനം നടത്തിയ വൈദ്യുതി ബോര്‍ഡിനെ മുഖ്യമന്ത്രി അനുമോദിച്ചു. 'ഒരുമ' തയ്യാറാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദഗ്ദ്ധര്‍ക്കുള്ള പുരസ്കാരങ്ങളും വി.എസ്. വിതരണം ചെയ്തു.

വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മേയര്‍ സി. ജയന്‍ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ഊര്‍ജ വകുപ്പ് സെക്രട്ടറി എല്‍. രാധാകൃഷ്ണന്‍, ഐ.ടി. സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവരും സംബന്ധിച്ചു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാജീവ് സദാനന്ദന്‍ സ്വാഗതവും പ്രസരണ_വിതരണ ചുമതലയുള്ള അംഗം കെ. അശോകന്‍ നന്ദിയും പറഞ്ഞു.
കടപ്പാട്- മാതൃഭൂമി 11-03-08
തങ്ങളെ വികസന വിരുദ്ധരെന്ന് മുദ്ര കുത്തി: അച്യുതാനന്ദന്‍
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കുത്തക സോഫ്റ്റ്വെയറിനെ എതിര്‍ത്ത തങ്ങളെ വികസന വിരുദ്ധരായി മുദ്രകുത്തിയെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

കുത്തക സോഫ്റ്റ്വെയര്‍ വാങ്ങണമെങ്കില്‍ പണം ഒഴുക്കണം. അതിന്റെ വിഹിതം ലഭിച്ചവരാണ് തങ്ങളെ വികസന വിരുദ്ധരെന്നു കുറ്റപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വൈദ്യുതി ബോര്‍ഡില്‍ 'ഒരുമ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിനു രൂപ ചെലവഴിച്ച് കുത്തക സോഫ്റ്റ്വെയര്‍ വാങ്ങുന്നതിനെയാണ് തങ്ങള്‍ എതിര്‍ത്തത്. നാടിന്റെ താല്‍പര്യം സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിക്കുകയാണു തങ്ങള്‍ ചെയ്തത്. പക്ഷേ കുത്തകകളെ ഒഴിവാക്കുക അപ്രായോഗികമാണെന്ന് അന്നത്തെ ഭരണാധികാരികള്‍ പരിഹസിച്ചു. എന്നാല്‍ അതു നടപ്പാക്കാന്‍ സാധിക്കുമെന്ന് ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിലെ എന്‍ജിനീയര്‍മാര്‍ തെളിയിച്ചിരിക്കുകയാണ്.

കുത്തകകള്‍ക്കെതിരെയുള്ള നിലപാട് ഐടി നയരേഖയിലും വ്യക്തമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍  മേയര്‍ സി. ജയന്‍ബാബു, വി. ശിവന്‍കുട്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ഊര്‍ജ സെക്രട്ടറി എല്‍. രാധാകൃഷ്ണന്‍, ഐടി സെക്രട്ടറി അജയകുമാര്‍, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാജീവ് സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
കടപ്പാട്- മനോരമ 11-03-08

Previous 10